കുഞ്ചിത്തണ്ണി : ബൈസൺവാലി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഇരുപതേക്കറിൽനിന്ന് ഇരുപതേക്കർ നോർത്തിലേക്കുള്ള റോഡ്‌ തകർന്നു. ഗതാഗതം നിലയ്ക്കുമെന്ന അവസ്ഥ. കുത്തുകയറ്റങ്ങളും കൊടുംവളവുകളും നിറഞ്ഞ റോഡിൽ കല്ലുകൾ ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.

To advertise here,

മഴക്കാലത്ത് റോഡിലൂടെ വെള്ളമൊഴുകിയാണ് ടാറും മെറ്റലും ഇളകിമാറിയത്.

ഇതോടെ ചെറു വാഹനങ്ങൾക്ക് ഈ റോഡിലൂടെ കടന്നുപോകാനാകാത്ത സ്ഥിതിയായി. നൂറുകണക്കിന് കുടുംബങ്ങളുടെ ഒരേയൊരു ഗതാഗതമാർഗമാണ് ഈ റോഡ്.

സ്കൂൾ വാഹനങ്ങളുൾപ്പെടെ സർവീസ് നിർത്തിവെയ്ക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളും ദുരിതത്തിലാകും.

ഇരുപതേക്കർ ടൗണിന് സമീപത്തുള്ള പാലത്തിന്റെ ഭാഗത്തായാണ് ഇപ്പോൾ ടാറിങ് ഇളകി വൻ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.

ഗതാഗതം നിലയ്ക്കുന്നതിനുമുമ്പ് പഞ്ചായത്ത് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.