തൊടുപുഴ : രണ്ടാം ഭൂപരിഷ്‌കരണം പ്രഖ്യാപിച്ചതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ഭൂമിയുടെ വാണിജ്യവത്കരണമാണെന്ന് കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ.

To advertise here,

ജില്ലാ പ്രവർത്തക സമ്മേളനം തൊടുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം ഭൂപരിഷ്‌കരണ പ്രക്രിയയിലൂടെ ദൗർബല്യം പരിഹരിച്ച് ഭൂരഹിതർക്ക് ഭൂമിയും അധ്വാനശേഷി വിനിയോഗിക്കാൻ കഴിയുന്നവർക്ക് കൃഷിഭൂമിയുമാണ് നൽകേണ്ടത്.

 

കോർപ്പറേറ്റ് സംരംഭകർക്ക് ഭൂമിയുടെ ലഭ്യത ഉറപ്പാക്കാനുള്ള നീക്കം നീതികരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് മെമ്പർ സാബു കൃഷ്ണൻ അധ്യക്ഷതവഹിച്ചു. സെക്രട്ടേറിയറ്റ് മെമ്പർ മനോജ് കൊട്ടാരം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ.രാജൻ, സുനീഷ് കുഴിമറ്റം, പ്രകാശ് തങ്കപ്പൻ, പ്രവീൺ ദ്രാവിഡ എന്നിവർ പ്രസംഗിച്ചു.