ബന്തടുക്ക : മാണിമൂല അയ്യപ്പ ഭജനമന്ദിരത്തിൽ ഡിസംബർ 25, 26, 27 തീയതികളിൽ നടക്കുന്ന 41-ാം വാർഷിക മണ്ഡലഭജനം, ആഴിപൂജ എന്നിവയുടെ പ്രചാരണ പത്രികയിലേക്കുള്ള ലോഗോ പ്രകാശന പരിപാടി ഭജനമന്ദിരത്തിൽ നടന്നു. മുൻഗുരുസ്വാമി ത്യാംപ്പ റൈ പ്രകാശനം ചെയ്തു. ആഘോഷ കമ്മറ്റി ചെയർമാൻ പുരുഷോത്തമ ബൊഡനകൊച്ചി അധ്യക്ഷനായി.

To advertise here,

കൺവീനർ പി. ലോഹിതക്ഷൻ പനങ്കുണ്ട്, പ്രചാരണ കമ്മിറ്റി ചെയർമാൻ സുഭാഷ് വനശ്രീ, കൺവീനർ കെ.വി.രതീഷ് ബേത്തലം, ഭരണസമിതി പ്രസിഡന്റ്‌ പി.ബാലകൃഷ്ണൻ നായർ, സെക്രട്ടറി സുബിഷ്, അനീഷ് ബേത്തലം, ടി.ആർ.അനീഷ്, സി.നിശാന്ത് പ്ലാവുള്ളകയ, എം.പി.പ്രദീപ്കുമാർ പള്ളക്കാട്, ആഘോഷകമ്മിറ്റി മാതൃസമിതി ചെയർപേഴ്സൻ രമണി, വൈസ് ചെയർപേഴ്സൻ രജിത, സുധ തുടങ്ങിയവർ സംസാരിച്ചു. പൊതുജനങ്ങളിൽനിന്ന്‌ ലഭിച്ച ലോഗോയിൽ പി.എ.സ്റ്റെഫി ഭീമനടി രൂപകല്പന ചെയ്ത ലോഗോയാണ് തിരഞ്ഞെടുത്തത്.