പാലക്കുന്ന് : പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സമാപിച്ച തേജസ്വനി സി.ബി.എസ്.ഇ. സ്കൂൾ കലോത്സവത്തിൽ 1510 പോയിന്റ് നേടി കാസർകോട് ചിന്മയ വിദ്യാലയ ഓവറോൾ കിരീടം നേടി. പയ്യന്നൂർ ചിന്മയ വിദ്യാലയം (1101), കാസർകോട് ചൈതന്യ വിദ്യാലയം (747) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

To advertise here,

കാറ്റഗറി ഒന്നിൽ കാസർകോട് ചൈതന്യ, കാസർകോട് ചിന്മയ, പയ്യന്നൂർ ചിന്മയ, കാറ്റഗറി രണ്ടിൽ കാസർകോട് ചിന്മയ, പയ്യന്നൂർ ചിന്മയ, കാസർകോട് ചൈതന്യ, കാറ്റഗറി മൂന്നിൽ കാസർകോട് ചിന്മയ, പയ്യന്നൂർ ചിന്മയ, കാസർകോട് ചൈതന്യ, കാറ്റഗറി നാലിൽ കാസർകോട് ചിന്മയ, പയ്യന്നൂർ ചിന്മയ, പയ്യന്നൂർ പി.ഇ.എസ്. വിദ്യാലയം എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സമാപനസമ്മേളനം വിദ്യാഭ്യാസസമിതി പ്രസിഡന്റ്‌ പി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ്‌ സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. സീമ, ട്രഷറർ ടി.കെ. പ്രകാശൻ, പ്രിൻസിപ്പൽ എ. ദിനേശൻ, പള്ളം നാരായണൻ, എ. ബാലകൃഷ്ണൻ, രവീന്ദ്രൻ കൊക്കാൽ, വിപിന എൻ. പാലായി എന്നിവർ സംസാരിച്ചു. സംസ്ഥാന സഹോദയ കലോത്സവം നവംബർ 12 മുതൽ 15 വരെ തൃശ്ശൂർ മാള ഹോളിഗ്രേസ് അക്കാദമിയിൽ നടക്കും.