പാപ്പിനിശ്ശേരി : ദേശീയപാത 66-ലെ ഏറ്റവും തിരക്കേറിയ പാലങ്ങളിലൊന്നായ വളപട്ടണം പാലം ഇരുളിലായിട്ട് മാസങ്ങൾ. അറ്റകുറ്റപ്പണി നടത്തി വെളിച്ചം എത്തിക്കാൻ ഉത്തരവാദപ്പെട്ടവർ തിരിഞ്ഞുനോക്കുന്നില്ല. നൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന വളപട്ടണം പാലം മിക്ക സമയവും വാഹനബാഹുല്യത്താൽ വീർപ്പ് മുട്ടുന്ന പ്രധാന കേന്ദ്രമാണ്. വാഹനപ്പെരുപ്പം താങ്ങാൻ പാടുപെടുന്ന പാലത്തിലെ കൂരിരുട്ടും വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. വളപട്ടണം പാലത്തിൽ ആറുവർഷം മുൻപ് സ്പോൺസർഷിപ്പിലൂടെ കാര്യക്ഷമമായ രീതിയിൽ എൽ.ഇ.ഡി. വെളിച്ചമെത്തിച്ചിരുന്നു. ദീർഘകാലം ഈ സംവിധാനം തടസ്സമില്ലാതെ പ്രകാശംപൊഴിച്ചെങ്കിലും പിന്നീട് മേൽനോട്ടത്തിലെ അപാകം മൂലം വീണ്ടും പഴയ പടിയിലായി. ഇതിനിടയിൽ വിളക്കിനായി സ്ഥാപിച്ച കേബിളുകൾ കവർന്നു. കുറച്ചുകാലമായി കത്തുകയും അണയുകയും ചെയ്യുന്ന സ്ഥിതിയാണ് വളപട്ടണം പാലത്തിലുണ്ടാകുന്നത്. ഇപ്പോൾ വെളിച്ചം അണഞ്ഞിട്ട് രണ്ടുമാസ ത്തിലധികമായി. പാലത്തിന്റെ ഇരുഭാഗത്തും ഉള്ള നടപ്പാത നൂറുകണക്കിനാളുകളാണ് ഉപയോഗിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ നടപ്പാതയും ഇരുട്ടും വലിയ വെല്ലുവിളിയാണ്.

To advertise here,