ബന്തടുക്ക : തുരങ്കം കാരണം വീട്‌ വാസയോഗ്യമല്ലാത്തിനെതുടർന്ന്‌ മറ്റൊരു വീട് നിർമിച്ച് സദനും കുടുംബത്തിനും സഹായമേകാൻ ജനകീയ കൂട്ടായ്മ രൂപവത്കരിച്ച് സി.പി.എം. പടുപ്പ് ലോക്കൽ കമ്മിറ്റി. വിവിധ സന്നദ്ധ-സാമൂഹിക സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണിത്.

To advertise here,

ഓഗസ്റ്റ് 28-ന് ഗൃഹപ്രവേശനം നടത്താനിരിക്കെ ദിവസങ്ങൾക്ക് മുൻപാണ് വീടിനടിയിൽ വലിയ തുരങ്കം രൂപപ്പെട്ടതിനാൽ വീട് വാസയോഗ്യമല്ലെന്ന കാര്യം അറിയുന്നത്. കുറ്റിക്കോൽ പഞ്ചായത്ത് കരിവേടകം വില്ലേജ് ആനക്കല്ല് ഒറ്റമാവുങ്കാലിലെ കെ.സദൻ നിർമിച്ച വീടിന്റെ അടിയിലാണ് ഗർത്തം രൂപപ്പെട്ടത്.

ഒറ്റമാവുങ്കാൽ പീപ്പിൾസ് സ്വയം സഹായസംഘം ഓഫീസ് പരിസരത്ത് നടന്ന പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‌ സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌ കെ. ശോഭനകുമാരി അധ്യക്ഷയായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്‌ സി. ബാലൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി. രാജേഷ്ബാബു, എം. ഷമീർ കുമ്പക്കോട്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി.കെ. മനോജ്, ഇ. പദ്മാവതി, സി. രാമചന്ദ്രൻ, എം. അനന്തൻ, കെ.എൻ. രാജൻ, എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കെ. ശോഭനകുമാരി (ചെയ.), മധു ആനക്കല്ല് (കൺ.), കുട്ടിക്കൃഷ്ണണൻ (ഖജാ.)