കൂത്തുപറമ്പ് : കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്‌ മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് സമഗ്ര കാൻസർ നിയന്ത്രണപദ്ധതി നടപ്പാക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളും പ്രവർത്തനത്തിൽ പങ്കാളികളാകും. മലബാർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയിൽ വിപുലമായ ബോധവത്കരണം, സർവേ പ്രവർത്തനം, പ്രചാരണ പരിപാടികൾ, സ്‌ക്രീനിങ് ടെസ്റ്റുകൾ, പ്രതിരോധ മാർഗങ്ങൾ, സഹായ സാധ്യതകൾ എന്നിവ നടത്തുന്നതാണ്. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്ത യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരുൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗിരിജ കല്യാടൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പവിന കാരായി, കെ.സന്ധ്യാലക്ഷ്മി, കെ. ആരതി, കെ.പി.പ്രദീപൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.പി.പവിത്രൻ, കെ.ബിജിഷ, ഒ.കെഅനുരാധ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ ജയപ്രകാശ് പന്തക്ക എന്നിവർ സംസാരിച്ചു. മലബാർ കാൻസർ സെന്ററിലെ ഡോ. എ.പി.നീതു, ഡോ. ഫിൻസ് എം. ഫിലിപ്പ് എന്നിവർ ക്ലാസുകളെടുത്തു..

To advertise here,

പേരും ലോഗോയും ക്ഷണിച്ചു

കൂത്തുപറമ്പ് : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് നടപ്പാക്കുന്ന സമഗ്ര കാൻസർ നിയന്ത്രണ പദ്ധതിക്ക്‌ പേരും ലോഗോയും ക്ഷണിക്കുന്നു.

presidentkuthuparambabp@gmail.com എന്ന മെയിലിലേക്കോ 9947977304 എന്ന വാട്‌സാപ്പ് നമ്പറിക്കോ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ ലോഗോയും പേരും നൽകണം.

മികച്ച പേരിനും ലോഗോയ്ക്കും പ്രത്യേകം സമ്മാനം ഉണ്ടായിരിക്കും. ലോഗോയും പേരും ലഭിക്കേണ്ട അവസാന തീയതി: 20. ഫോൺ: 9847943278.