കാസർകോട് : ദേളി ജാമിഅ സഅദിയ്യ കാമ്പസിൽ പുതുക്കിപ്പണിത ജാമിഉ ഹബീബ് ഉസ്മാൻ ഗ്രാൻഡ് മസ്ജിദിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് നടക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനവും സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ വഖ്ഫ് കർമവും നിർവഹിക്കുമെന്ന് പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പരിപാടിക്ക് മുന്നോടിയായി നടത്തുന്ന സൗഹൃദ സംഗമം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂർ അധ്യക്ഷനാകും. ട്രഷറർ കല്ലട്ര മാഹിൻ എം.എൽ.എ. അനുമോദന ചടങ്ങിന് നേതൃത്വം നൽകും. കൃഷി മന്ത്രി ടി. സിദ്ദിഖ്, കർണാടക മന്ത്രി യു.ടി. ഖാദർ, മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ഹസൻ മുശ്രിഫ്, കർണാടക മിനിമം വേജസ് കോർപ്പറേഷൻ ചെയർമാൻ ടി.എം. ഷാഹിദ് തുടങ്ങിയവർ പങ്കെടുക്കും.
ഒരേസമയം അയ്യായിരത്തിലധികം ആളുകൾക്ക് പ്രാർഥിക്കാനുള്ള സൗകര്യത്തോടെയാണ് ഗ്രാന്റ് മസ്ജിദ് പുതുക്കിപ്പണിതത്. ഇസ്മായിൽ സഅദി പാറപ്പള്ളി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കൊല്ലംപാടി അബ്ദുൽ ഖാദിർ മദനി, സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, അബ്ദുൽ ഗഫാർ സഅദി രണ്ടത്താണി, സി.പി. അബ്ദുല്ല ഹാജി ചെരുമ്പ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Published: 06 Sept 2026, 03:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented