മഞ്ചേശ്വരം : നിയോജക മണ്ഡലത്തിലെ കായിക മേഖലയിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നിലവിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുമായി എ.കെ.എം. അഷ്‌റഫ് എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. സംസ്ഥാന ബജറ്റ് വിഹിതത്തിലും എം.എൽ.എ യുടെ ആസ്തിവികസനഫണ്ടിലും ഉൾപ്പെടുത്തി തുക അനുവദിച്ച മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, എൻമകജെ എന്നീ പഞ്ചായത്തുകളിലെ സ്റ്റേഡിയങ്ങളുടെ പദ്ധതിപുരോഗതി യോഗം വിലയിരുത്തി.
നിർമ്മാണപ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച് അടുത്ത സാമ്പത്തിക വർഷത്തിന് മുമ്പ് തന്നെ എല്ലാ സ്റ്റേഡിയങ്ങളും നാടിന് സമർപ്പിക്കാൻ തീരുമാനമായി. എ.കെ.എം. അഷ്‌റഫ് എം.എൽ.എ അധ്യക്ഷനായി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങൾ, മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബഷീർ കനില, വോർക്കാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉമർ ബോർക്കള, മീഞ്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് താജുദ്ദീൻ, എൻമകജെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുഷുമാവതി, വൈസ് പ്രസിഡന്റ് സിദ്ദീഖ് വളമുഗർ, ജില്ലാ പഞ്ചായത്ത് മെമ്പർ അസീസ് കളത്തൂർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹനീഫ് അണ്ണി, വോർക്കാടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.ബി. മജീദ് തുടങ്ങിയവർ സംബന്ധിച്ചു.
Published: 06 Sept 2026, 03:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented