കാഞ്ഞങ്ങാട്: കോവിഡ് കാലത്ത് നിർത്തലാക്കിയ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്‌സ്‌‌പ്രസ് തീവണ്ടിയുടെ കാഞ്ഞങ്ങാട്ടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റൗട്ട് ഉറപ്പുനൽകി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ വിവിധ പ്രശ്‌നങ്ങളും ആവശ്യങ്ങളും കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ ഡിവിഷണൽ റെയിൽവേ മനേജർക്ക് മുന്നിൽ അവതരിപ്പിച്ചു.

To advertise here,

കാഞ്ഞങ്ങാട് -കാണിയൂർ റെയിൽപ്പാത യാഥാർഥ്യമാക്കണമെന്ന ആവശ്യത്തിന് മുന്നിൽ അത് സംബന്ധിച്ച് പരിശോധിക്കുമെന്നും ഡി.ആർ.എം. മറുപടി നൽകി. റെയിൽവേ പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ, സെക്രട്ടറി സി.കെ.നാസർ, റെയിൽവേ ഡിവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ. മുഹമ്മദ് കുഞ്ഞി, സെക്രട്ടറി കെ.പി. മോഹനൻ, സത്താർ ആവിക്കര, പാസഞ്ചർ അസോസിയേഷൻ പ്രസിഡന്റ് ടി. മുഹമ്മദ് അസ്‌ലം എന്നിവരും ഒപ്പമുണ്ടായിരുന്നു.