പരപ്പ: ബളാൽ ഗ്രാമപ്പഞ്ചായത്ത് പ്രൈമറി വിദ്യാർഥികൾക്കായി തൊഴിൽ നൈപുണ്യ പരിശീലനം തുടങ്ങി. എടത​േ ാ സ്കൂളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.

To advertise here,

​ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷോബി ജോസഫ് അധ്യക്ഷനായി. മിനി മാത്യു, പി.കുഞ്ഞിരാമൻ, പ്രഥമാധ്യാപകൻ അലോഷ്യസ് ജോർജ്, പി.ടി.എ. പ്രസിഡന്റ് എം. രതീഷ് കുമാർ, എം.പി.ടി.എ. പ്രസിഡന്റ് ചിഞ്ചു ജിനേഷ്, സ്റ്റാഫ് സെക്രട്ടറി സതീഷ് മാണിക്യൻ, ടി.വി. പവിത്രൻ, നിഷമോൾ എന്നിവർ സംസാരിച്ചു.

ഫാബ്രിക് പെയിന്റിങ്, ഒറിഗാമി, വെജിറ്റബിൾ പ്രിന്റിങ് എന്നീ ഇനങ്ങളിൽ വിനോദ് അമ്പലത്തറ, കെ. ഗോപാലൻ, പി.വി. ചിത്ര എന്നിവർ പരിശീലനം നൽകി.