തിലാന്നൂര്‍: മുന്നറിയിപ്പുകള്‍ എല്ലാം അവഗണിച്ച് ദേശീയപാതയ്ക്ക് കുന്നിടിച്ചതിനെ തുടര്‍ന്ന് അപകട ഭീഷണിയിലായ തങ്കേക്കുന്നിലെ വീട് തകര്‍ന്നു. മുട്ടോളം പാറയിലെ പി. ഷൈനുവിന്റെയും സഹോദരി പി. ഷീബയുടെയും പേരിലുള്ള 'മഞ്ജിമ' നിവാസാണ് തകര്‍ന്നത്. വെള്ളിയാഴ്ച വൈകീട്ട് 3.15നായിരുന്നു സംഭവം. 

To advertise here,

അപകടാവസ്ഥയിലായ വീട്ടില്‍ നിന്നു ഒരാഴ്ച മുമ്പ് കുടുംബം ചാലയിലെ വാടക വീട്ടിലേക്ക് മാറിയിരുന്നു. ബാക്കിവെച്ച സാധനങ്ങള്‍ എടുത്ത് ദൂരെയുള്ള വണ്ടിയിലേക്ക്  എടുത്തുമാറ്റുന്നതിനിടയില്‍ വലിയ ശബ്ദത്തോടെ വീട് തകര്‍ന്നടിയുകയായിരുന്നു. റോഡിന്റെ ഭിത്തി ഉറപ്പിക്കുന്നതിന് സോയില്‍ നെയ്‌ലിംങ് ചെയ്ത മതിലും വീടും ഒന്നിച്ചാണ് തകര്‍ന്നത്. വീടിന്റെ ഒരു ഭാഗത്തെ കോണ്‍ക്രീറ്റ്, കിടപ്പുമുറി, വരാന്ത എന്നിവയെല്ലാം തകര്‍ന്നു.