ചരമം

കെ.പി.സീനത്ത്

നീലേശ്വരം: പടന്നക്കാട് ടി.എം. ക്വാർട്ടേഴ്‌സിലെ കെ.പി.സീനത്ത് (40) അന്തരിച്ചു. മക്കൾ: ജസീല, ഷാഹിദ്, താഹിർ. മരുമകൻ: അലി കല്ലൂരാവി (ഷാർജ). സഹോദരങ്ങൾ: ഖദീജ, മുസ്തഫ, ജമീല, കെ.പി.ഷംസുദ്ദീൻ (ഫാമിലി റസ്റ്റോറന്റ്, കാഞ്ഞങ്ങാട്), ഹസ്സൻ, ബദറുദ്ദീൻ (ഷാർജ), സൗദ.

നിദാഫാത്തിമ

പാലക്കുന്ന്: പി.വി.എസ്. ഹൗസിൽ ഹംസ കാപ്പിലിന്റെയും സുബൈദയുടെയും മകൾ നിദാഫാത്തിമ (7) അന്തരിച്ചു. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാംക്ലാസ് വിദ്യാർഥിനിയാണ്. സഹോദരങ്ങൾ: മുദീന, നസീമ, സുഹൈൽ, നാജിയ.

ആസിയബീവി

പൊയിനാച്ചി: ചട്ടഞ്ചാൽ ബാലനടുക്കത്തെ പരേതനായ തഖ്‌റാർ അന്തുഞ്ഞിയുടെ ഭാര്യ ആസിയബീവി (98) അന്തരിച്ചു. മക്കൾ: ആമു, അന്തുമാൻ, ഇബ്രാഹിം, അബൂബക്കർ, ബീഫാത്തിമ, ആയിഷ, ഖദീജ, പരേതയായ മിസിരിയ. മരുമക്കൾ: അബ്ദുൽ ഖാദർ ഹാജി, അബ്ദുള്ള മഠത്തിൽ, അഷ്‌റഫ്‌, ആസിയ, നഫീസ, അസ്മ, മറിയ, പരേതനായ അബ്ദുൽകാദർ (മുനമ്പം). സഹോദരങ്ങൾ: ഉമ്മർ, അന്തുമാൻ, അബ്ദുള്ള, അബ്ദുൽഖാദർ ഹാജി, ബീഫാത്തിമ.

ss84%രാജപുരം: തായന്നൂർ ബഡൂർ കോളനിയിലെ ബി.കോരൻ (55) എലിപ്പനി ബാധിച്ച് മരിച്ചു. വെള്ളിയാഴ്ച രാവിലെ ശക്തമായ പനിയെ തുടർന്ന് ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് പരിശോധനയിൽ എലിപ്പനിയാണെന്ന് സ്ഥരീകരിച്ചതിനാൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു. ഭാര്യ: ശാന്ത. മക്കൾ: സിന്ധു, സുജിത്ത് (വിദ്യാർഥി, നീലേശ്വരം ഐ.ടി.ഐ.). മരുമകൻ: നിഷാന്ത് (കോട്ടപ്പാറ).

നാരായണൻ നമ്പ്യാർ

വെള്ളാവ്: സി.എം.നാരായണൻ നമ്പ്യാർ (85) അന്തരിച്ചു. ഭാര്യ: ഇ.ദേവി. മക്കൾ: പ്രഭാകരൻ, മുരളീധരൻ, ശൈലജ. മരുമക്കൾ: ഇന്ദിര, മനോഹരൻ. സഹോദരങ്ങൾ: പരേതരായ ചന്തുക്കുട്ടി നമ്പ്യാർ, കൃഷ്ണൻ നമ്പ്യാർ, ലക്ഷ്മി (കുറ്റ്യേരി).

മുകുന്ദൻ

കുറ്റ്യാട്ടൂർ: റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവറും സി.പി.എം. വടുവൻകുളം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ.മുകുന്ദൻ (60) അന്തരിച്ചു. ലോറിത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) മുൻ ജില്ലാ കമ്മിറ്റിയംഗമായിരുന്നു. പരേതരായ കുറവന്റെയും ചെമ്മരത്തിയുടെയും മകനാണ്. ഭാര്യ: അജിത (നണിയൂർ). മക്കൾ: ഷിജിൻ, ഷിമിജ. മരുമകൻ: ലിജിൻ (കരിമ്പുങ്കര). സഹോദരങ്ങൾ: കുഞ്ഞമ്പു, കുഞ്ഞിരാമൻ, ഭാസ്കരൻ, ശ്രീധരൻ, മാധവി, സരോജിനി, പരേതനായ ബാലകൃഷ്ണൻ.

ദയാനന്ദൻ

മയ്യിൽ: നണിയൂർ നമ്പ്രത്തെ കെ.പി.ദയാനന്ദൻ (75) അന്തരിച്ചു. ഭാര്യ: സുലോചന. മക്കൾ: മനീഷ്, മഹേഷ്, പരേതനായ മനോജ്. മരുമക്കൾ: കനക (ചുഴലി), രശ്മി (പരിയാരം), രമിത (ചിറക്കൽ). സഹോദരങ്ങൾ: പദ്‌മനാഭൻ (കൊറ്റാളി), പരേതനായ ശ്രീധരൻ, രാമചന്ദ്രൻ.

വിശ്വരാജ്

വടക്കുമ്പാട്: പാറക്കെട്ടിലെ കെ.പി.രാജന്റെയും ജയലക്ഷ്മിയുടെയും മകൻ കെ.പി.വിശ്വരാജ് (48) അന്തരിച്ചു. ഭാര്യ: ബബിത. മക്കൾ: വർഷ വിശ്വരാജ്, അഭിനവ് വിശ്വരാജ്. സഹോദരങ്ങൾ: വിജിത, പരേതനായ കെ.പി.ബിജോയ്. ശവസംസ്കാരം ബുധനാഴ്ച 12-ന് കുണ്ടുചിറ ഗ്യാസ് ശ്മശാനത്തിൽ.

ശ്യാമള

മുണ്ടമെട്ട: കൈതേരിപൊയിലിൽ മൃഗാസ്പത്രിക്കുസമീപം പരേതനായ കോമത്ത് രാമകൃഷ്ണന്റെ ഭാര്യ സി.ശ്യാമള (63) അന്തരിച്ചു. മക്കൾ: നവീൻബാബു, നിക, നിമിഷ, മരുമക്കൾ: ഷംന (ഇരിവേരി), രാജീവൻ (പുല്യോട്), ദേവൻ (വെള്ളിയാംപറമ്പ്). സഹോദരങ്ങൾ: മൈഥിലി (എരുവട്ടി കെവൂർ), പുഷ്പ (കോടിയേരി), ഗീത, ഉഷ (ഇരുവരും എളയാവൂർ). ശവസംസ്കാരം ബുധനാഴ്ച ഒൻപതിന് പയ്യാമ്പലത്ത്.

kho പദ്മാവതി fuCap1

മട്ടന്നൂർ: തെരൂർ രഞ്ചിത്ത് നിവാസിൽ റിട്ട. അധ്യാപകൻ കെ.കുഞ്ഞിക്കണ്ണന്റെ ഭാര്യ കെ.പി.പദ്മാവതി (80) അന്തരിച്ചു. തെരൂർ യു.പി. സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ഹൈമജ, രജനി, രഞ്ചിത്ത് (നീതി മെഡിക്കൽസ്, മുണ്ടയാട്). മരുമക്കൾ: ഗംഗാധരൻ, (എൽ.ഐ.സി. തലശ്ശേരി), ശശീന്ദ്രൻ, ധന്യ. ശവസംസ്കാരം ബുധനാഴ്ച രാവിലെ 11-ന് പയ്യാമ്പലത്ത്.

ഫ്രാൻസിസ്

ആലക്കോട്: അരങ്ങത്തെ കാഞ്ഞിരക്കാട്ടുകുന്നേൽ ഫ്രാൻസിസ് (74) അന്തരിച്ചു. പരേതരായ കാഞ്ഞിരക്കാട്ടുകുന്നേൽ ആഗസ്തിയുടെയും അന്നമ്മയുടെയും മകനാണ്. സഹോദരങ്ങൾ: സിസ്റ്റർ ആൻസി എസ്.സി.വി. (വിൻസെന്റ് ഗിരി, മാനന്തവാടി), പരേതരായ സെബാസ്റ്റ്യൻ, തോമസ്, ജോസഫ്, അഗസ്റ്റ്യൻ. ശവസംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ആലക്കോട് സെയ്‌ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

നാരായണൻ

ആഡൂർ: മച്ചോത്ത് കുന്നുമ്പ്രം ചെമ്മരശ്ശേരി നാരായണൻ (75) അന്തരിച്ചു. ഭാര്യ:ശാന്ത. മക്കൾ:നിഷ, രതീഷ് (വുഡ് പ്ലെയിനർ, താഴെചൊവ്വ), സുനീഷ് (ഗൾഫ്), നിധീഷ് (ഗൾഫ്). മരുമക്കൾ: പ്രേമരാജൻ (ഗൾഫ്), രജിത്ര (മാലൂർ), രമ്യ (വേങ്ങാട്), പ്രജിഷ (ആഡൂർ). സഹോദരങ്ങൾ: മോഹനൻ, പത്മിനി, പരേതയായ മാധവി. ശവസംസ്കാരം ബുധനാഴ്ച 11-ന് വീട്ട് വളപ്പിൽ.

രാധ

എടച്ചൊവ്വ: രാജയോഗ സെന്ററിന് സമീപം ഗുരുകൃപയിൽ കൂടോൻ ഭരതന്റെ ഭാര്യ കാരായി രാധ (83) അന്തരിച്ചു. മക്കൾ: സതീശൻ (കിഴുത്തള്ളി), പ്രസീത, ശ്രീജ, സജിത്ത് (വിനയ് ടെയ്‌ലേഴ്‌സ്, കണ്ണോത്തുംചാൽ). മരുമക്കൾ: ലത, പൂത്തട്ട അരവിന്ദൻ, അജിത. സഹോദരങ്ങൾ: ഭാസ്കരൻ, നാരായണൻ, ശാന്ത, പരേതരായ കൗസല്യ, സരോജിനി, സുമിത്ര, വിജയൻ. ശവസംസ്കാരം ബുധനാഴ്ച 12-ന് പയ്യാമ്പലത്ത്.

ഡോ. സി.എൻ.സുഗതൻ

അടിമാലി: ഓൾ കേരള ഗവർമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ചെങ്ങാങ്കൽ ഡോ. സി.എൻ.സുഗതൻ (66) അന്തരിച്ചു. ഭാര്യ: പുഷ്പകുമാരി (നെടിയകാലായിൽ, കൂട്ടാർ, റിട്ട. എച്ച്.എസ്.ഇ. ടീച്ചർ). മക്കൾ: ഡോ. ശ്രുതി, സ്മൃതി, ഡോ. വിഷ്ണു നാരായണൻ. മരുമക്കൾ: ശ്രീജിത്, വിനീത്. ശവസംസ്കാരം ബുധനാഴ്ച നാലിന് കോട്ടയം പാമ്പാടി ആലാംപിള്ളിയിലുള്ള ചെങ്ങാങ്കൽ വീട്ടുവളപ്പിൽ.

രോഹിണി

അഴീക്കോട്: ചാൽ കളത്തിൽ കാവിന്‌ സമീപം പുളിക്കൽ രോഹിണി (ജാനകി-93) അന്തരിച്ചു. ഭർത്താവ്: പരേതനായ പുളിക്കൽ അനന്തൻ. മക്കൾ: രമേശൻ, സുമാലിനി, വനജ, ഭാർഗവി, സുരേശൻ, ഗീത. മരുമക്കൾ: വത്സരാജൻ, അനിത, ഗീത, പരേതരായ മുകുന്ദൻ, സദാനന്ദൻ. സഹോദരങ്ങൾ: രോഹിണി, മുകുന്ദൻ, കൃഷ്ണൻ, ലക്ഷ്മി. ശവസംസ്കാരം ബുധനാഴ്ച രാവിലെ 10ന് കൊയക്കീൽ സമുദായ ശ്മശാനത്തിൽ.

സുരേഷ്

എരഞ്ഞോളി: കുടക്കളം കോട്ടായി വീട്ടിൽ കോട്ടായി സുരേഷ് (53) അന്തരിച്ചു. പരേതനായ പി.കുമാരന്റെയും കോട്ടായി രോഹിണിയുടെയും മകനാണ്. സഹോദരങ്ങൾ: കോട്ടായി പവിത്രൻ, പ്രദീപൻ, രാജീവൻ, മനോജ്.

ഇബ്രാഹിം

പേരാവൂർ: ടൗണിലെ ആദ്യകാല ഹോട്ടൽ വ്യാപാരി മുള്ളൻപറമ്പത്ത് ഇബ്രാഹിം (അയോധ്യ ഇബ്രാഹിം-65) അന്തരിച്ചു. ഭാര്യ: സക്കീന. മക്കൾ: സുമയ്യ, സുനീറ, സുഫീറ, സുറുമി, ആയിഷ. മരുമക്കൾ: ഹാരിസ്, മുത്തലിബ് (ഇരുവരും ദുബായ്‌), സാദിഖ് (ബഹ്‌റൈൻ), ഇക്ബാൽ, മിബിൻ (എറണാകുളം). സഹോദരങ്ങൾ: മുഹമ്മദ് (ചെറുവാഞ്ചേരി), മമ്മൂട്ടി, ഉമ്മർ (കൂത്തുപറമ്പ്), പരേതനായ ആബൂട്ടി.

സഫ്വാൻ

കരുവഞ്ചാൽ: കണിയഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ മൊട്ടമ്മൽ പുതിയ പുരയിൽ മുഹമ്മദ് സഫ്വാൻ (27) അന്തരിച്ചു. മുൻ പ്രവാസിയായിരുന്നു. അഷ്‌റഫിന്റെയും ആയിഷയുടെയും മകനാണ്. സഹോദരങ്ങൾ: ഷാമില, ഷെബിർ.

ശോഭ

കൂത്തുപറമ്പ്: പാറാൽ കണ്ണോത്തുംകണ്ടി ഹൗസിൽ പരേതരായ ഗോവിന്ദന്റെയും ദേവൂട്ടിയുടെയും മകൾ പുതുക്കുടി ശോഭ (61) അന്തരിച്ചു. സഹോദരി: ലത (പന്തക്കപ്പാറ).

അബ്ദുള്ള

കരിയാട്: കിടഞ്ഞിയിലെ നമ്പൂരിക്കണ്ടി അബ്ദുള്ള (65) അന്തരിച്ചു. ഭാര്യ: കുൽസു. മകൾ: ജസീല. മരുമകൻ: സലാം (അടിവാരം). സഹോദരങ്ങൾ: സുലൈഖ, ഉസ്മാൻ, സുബൈദ, അഫ്സത്ത്, നസീറ.

മാധവി അമ്മ

പെരിങ്ങോം: അടുക്കാടൻവീട്ടിൽ മാധവി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊടക്കാടൻ കണ്ണൻ. മക്കൾ: കാർത്യായനി (അരിയിരുത്തി), നാരായണി, ലക്ഷ്മി, പൊന്നു (പാടിയോട്ടുചാൽ), രാജൻ (റിട്ട. കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ). മരുമക്കൾ: ചെഞ്ചേരിയൻ ഗോവിന്ദൻ, കണ്ണൻ, കരുണാകരൻ (പാടിയോട്ടുചാൽ ), സുശീല (കരിവെള്ളൂർ), പരേതനായ സി.പി.കൃഷ്ണൻ. സഹോദരങ്ങൾ: കുഞ്ഞപ്പൻ, കല്യാണി, ചിരി, പാർവതി. ശവസംസ്കാരം ബുധനാഴ്ച ഒൻപത് മണിക്ക് സമുദായ ശ്മശാനത്തിൽ.

സി.സി.ജോസഫ്

കക്കറ: കാര്യപ്പള്ളിയിലെ ചിറക്കുഴിയിൽ ചാക്കോയുടെ മകൻ സി.സി.ജോസഫ് (72) അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: ബിജോയി (ദുബായ്), ബെന്നി (ഗവ. കോൺട്രാക്ടർ, തിരുവനന്തപുരം), ഷൈനി (അധ്യാപിക). മരുമക്കൾ: റോബി മാത്യു (തിരുവനന്തപുരം), ലിനിമോൾ (ദുബായ്), ബബിത ബെന്നി (നഴ്സ്, ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം). സഹോദരങ്ങൾ: യോഹന്നാൻ, വർഗീസ്, മേരി, ലീല, റോസമ്മ, പരേതനായ ചാക്കോ.

രാധാമണിയമ്മ

കല്യാശ്ശേരി: പാറക്കടവ് എസ്.ഐ. മുക്കിലെ പാപ്പിനിശ്ശേരി ചന്ത്രോത്ത് വീട്ടിൽ രാധാമണിയമ്മ (67) അന്തരിച്ചു. ഭർത്താവ്: പരേതനായ ടി.പി.രാമചന്ദ്രൻ നമ്പ്യാർ (റിട്ട. എസ്.െഎ.). മക്കൾ: ഷീജ, ഷീബ, നീന, ലിജേഷ് (ദുബായ്). മരുമക്കൾ: അനിൽ നമ്പ്യാർ (ബെംഗളൂരു), ടി.മധു നമ്പ്യാർ (അബുദാബി), ടി.വി.ഗണേശൻ നമ്പ്യാർ (ജോത്സ്യൻ), ധനുഷ. സഹോദരങ്ങൾ: പി.സി.ഗോവിന്ദൻ നമ്പ്യാർ, രാധാകൃഷ്ണൻ നമ്പ്യാർ, പുരുഷോത്തമൻ നമ്പ്യാർ, കമലാക്ഷിയമ്മ, കുഞ്ഞി പാർവതിയമ്മ, പരേതരായ നാരായണൻ നമ്പ്യാർ, രോഹിണിയമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ആരോമൽ

പഴയങ്ങാടി : പീരക്കാംതടം മുത്തപ്പൻ ക്ഷേത്രത്തിന്‌ സമീപമുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏഴോംകോട്ടക്കീലിലെ സി.വി.മണിയുടെ മകൻ ആരോമൽ (23) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 9.15ഓടെയാണ് സംഭവം. പയ്യന്നൂരിലെ റെഡിമെയ്ഡ് ഷോപ്പിലെ ജീവനക്കാരനായ യുവാവ് ഷോപ്പിലേക്ക് പോകവേയാണ് സംഭവം. ആരോമൽ ഓടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് നിലത്തു വീണു. അപ്പോൾ പയ്യന്നൂരിൽനിന്ന് പിലാത്തറഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു ബൈക്ക് നിലത്തുവീണു കിടക്കുകയായിരുന്ന ആരോമലിന്റെ ദേഹത്ത് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ ഉടൻ പരിയാരത്തും വൈകീട്ടോടെ മംഗളൂരു എ.ജെ. ആസ്പത്രിയിലും എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചു.

നേരത്തെ തളിപ്പറമ്പിലെ റെഡിമെയ്ഡ് ഷോപ്പിലെ ജീവനക്കാരനായ ആരോമൽ മാസങ്ങൾക്കുമുൻപാണ് പയ്യന്നൂരിലെ ഷോപ്പിലേക്ക് മാറിയത്. അമ്മ: ഉണ്ണിപ്രവൻ അനിത. സഹോദരൻ: അമൽ (മാടായി ഗവ. ഐ.ടി.ഐ. വിദ്യാർഥി). ശവസംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ഏഴോം മൂന്നാംപീടിക സമുദായ ശ്മശാനത്തിൽ.

SHOW MORE