പയ്യന്നൂർ : മഹാൻമാരുടെ ഓർമ്മ പുതുക്കൽ മഹത്തരമായ പ്രവർത്തനമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. എട്ടിക്കുളത്ത് താജുൽ ഉലമ ഉറൂസ് മുബാറക്കിന്റെ രണ്ടാം ദിനത്തിൽ മഹ്ളറത്തൂർ ബദ്രിയ്യയിൽ ഉദ്‌ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

To advertise here,

മഹ്‌ളറത്തുൽ ബദ്‌രിയ്യക്ക് ആറ്റക്കോയ തങ്ങൾ അടിപ്പാലം, മുഹമ്മദ് സ്വാലിഹ് സഅദി തൃക്കരിപ്പൂർ എന്നിവർ നേതൃത്വം നൽകി. മുഹമ്മദലി മുസ്‌ലിയാർ നുച്ച്വാട് ഉദ്‌ബോധനം നടത്തി.

മൗലിദ് ജൽസയ്ക്ക് സയ്യിദ് ജുനൈദ് അൽ ബുഖാരി കൊയിലാണ്ടിയും ജലാലിയ്യ റാത്തീബിന് അഹമ്മദ് മുഖ്താർ തങ്ങളും നേതൃത്വം നൽകി. പാരന്റ്‌സ് അസ്സംബ്ലിയിൽ ഹാരിസ് അബ്ദുൾ ഖാദിർ ഹാജി മാട്ടൂൽ അധ്യക്ഷത വഹിച്ചു. അബ്ദുൾ ഖാദിർ ചൊവ്വ ക്ലാസെടുത്തു.

ശാദുലി ഹളറയ്ക്ക് സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, മുഷ്താഖുറഹ്‌മാൻ തങ്ങൾ ചട്ടക്കൽ എന്നിവർ നേതൃത്വം നൽകി. അബ്ദുൾ ഹക്കീം സഖാഫി അരിയിൽ ഉദ്‌ബോധനം നടത്തി.

രിഫാഈ റാത്തീബ് അഹമ്മദ് കുട്ടി സഖാഫി ഉള്ളാൾ ഉദ്ഘാടനം ചെയ്തു. പി.കെ. അലിക്കുഞ്ഞി ദാരിമി അധ്യക്ഷത വഹിച്ചു. കെ.കെ.എം. സഅദി പാലത്തുങ്കര നേതൃത്വം നൽകി.

തിദ്കാറെ ജീലാനി ബി.എസ്. അബ്ദുള്ളക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ് നഊമി അൽ ബുഖാരി കൊല്ലം മുഖ്യപ്രഭാഷണം നടത്തി.

ഉറൂസ് മുബാറക്ക് ഞായറാഴ്ച സമാപിക്കും. വൈകീട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. ആറിന് സമാപന സമ്മേളനം ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. കർണ്ണാടക മന്ത്രി യു.ടി. ഖാദർ മുഖ്യാതിഥിയാകും.