കണ്ണൂർ : കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സിന്റെ (കാപ്‌സ്) കർമശ്രേഷ്ഠ പുരസ്കാരം സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ഷാജു ജോണിന്. ഇന്ത്യയിൽ ആദ്യമായി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ കിരൺ പദ്ധതി നടപ്പാക്കിയത് ഷാജു ജോണിന്റെ നേതൃത്വത്തിലായിരുന്നു. ഡിസംബർ 15-ന് കൊല്ലത്ത് അമൃത വിദ്യാപീഠത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

To advertise here,