തളിപ്പറമ്പ് : രാജരാജേശ്വരക്ഷേത്രത്തിൽ 22 മുതൽ നടന്ന സഹസ്രകലശത്തിന് ബ്രഹ്മകലശം അഭിഷേകത്തോടെ സമാപനമായി. കാലക്രമത്തിലുണ്ടാകുന്ന ക്രിയാലോപങ്ങൾ നിമിത്തവും അറിയാതെ സംഭവിക്കുന്ന ആചാരലോപങ്ങൾ നിമിത്തവും ഉണ്ടാവുന്ന കുറവുകൾ പരിഹരിച്ച് ക്ഷേത്ര ചൈതന്യം വർധിപ്പിക്കുകയാണ് കലശത്തിന്റെ ലക്ഷ്യം. വൃശ്ചികമാസത്തിലെ തിരുവാതിരനാളിൽ സഹസ്ര കലശാഭിഷേകം നടത്തുന്ന ക്രമത്തിലാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ചടങ്ങുകൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആറു ദിവസത്തെ കലശത്തിൽ ക്ഷേത്രം തന്ത്രിമാരായ നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരി, ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരി, ഇരുവേശി പുടയൂർ പ്രസാദ് നമ്പൂതിരി, പൂന്തോട്ടത്തിൽ പുടയൂർ പാണ്‌ഡുരംഗൻ നമ്പൂതിരി, മേൽശാന്തിമാാരായ കപോതൻ പദ്‌മനാഭൻ നമ്പൂതിരി, പട്ടറോട്ടം കേശവൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. പടിഞ്ഞാറത്ത് കൊളശ്ശേരി കൃഷ്ണൻ നമ്പൂതിരി ആചാര്യവരണവും നടത്തി.

To advertise here,

വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് ആനപ്പുറത്ത് എഴുന്നള്ളത്തോടുകൂടിയ ശീവേലിയും നടന്നു. രാജരാജേശ്വരന്റെ സ്വന്തം ആനയായ ഗണപതിയാണ് തളിപ്പറമ്പത്തപ്പനെ എഴുന്നള്ളിച്ചത്.