മാങ്ങാട്ടിടം : കോൺഗ്രസ് സേവാദൾ മാങ്ങാട്ടിടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 42-ാംരക്തസാക്ഷിത്വദിനാചരണവും പുഷ്പാർച്ചനയും അനുസ്മരണപരിപാടിയും സംഘടിപ്പിച്ചു. അയ്യപ്പൻതോട് ടൗണിൽ നടത്തിയ ചടങ്ങിൽ പി.വി. രമേശൻ, ടി.പി. ഷംസീർ, പി. രഞ്ജിത്ത്, സുധാകരൻ, സുനിൽ കുട്ടാമ്പള്ളി, രവീന്ദ്രൻ, അദിനാൻ, പി. വത്സൻ, ഗിരീഷ് കുമാർ, സിദ്ധാർഥ്, മോഹനൻ തുടങ്ങിയവർ സംസാരിച്ചു

To advertise here,

കൂത്തുപറമ്പ് : ഇന്ദിരാഗാന്ധി 42-ാം രക്തസാക്ഷിത്വ വാർഷികത്തിൽ കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സർവമത പ്രാർഥനയും സംഘടിപ്പിച്ചു. അനുസ്മരണസമ്മേളനം കെ.പി.സി.സി. ഖജാൻജി വി.എ. നാരായണൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ചോയൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ സി.ജി. തങ്കച്ചൻ, പി.കെ. സതീശൻ, യു.എൻ. സത്യചന്ദ്രൻ, വി.ബി. അഷ്റഫ് എന്നിവർ സംസാരിച്ചു, കെ. സജീന്ദ്രൻ, പി. ഗോവിന്ദൻ, ജിഷ വല്ല്യായി, രജീഷ് കോട്ടയൻ, പ്രദീപ് വട്ടിപ്രം, റോബർട്ട് വെള്ളാംവള്ളി എന്നിവർ സംസാരിച്ചു.

 

ന്യൂമാഹി : ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനവും മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ് സി.ആർ.റസാഖിന്റെ ചരമവാർഷികവും കോൺഗ്രസ് ന്യൂമാഹി മണ്ഡലം കമ്മിറ്റി ആചരിച്ചു. സർദാർ വല്ലഭായി പട്ടേൽ ജന്മദിനവും ഉമ്മൻ ചാണ്ടിയുടെ ജന്മദിനവും ആഘോഷിച്ചു.

കെ.പി.സി.സി. അംഗം സജ്ജീവ് മാറോളി ഉദ്ഘാടനം ചെയ്തു. കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ശശിധരൻ സി.ആർ.റസാഖ് അനുസ്മരണപ്രഭാഷണം നടത്തി. അഡ്വ. സി.ജി.അരുൺ അധ്യക്ഷത വഹിച്ചു.

ന്യൂമാഹി മണ്ഡലം പ്രസിഡന്റ് വി.കെ.അനീഷ് ബാബു, ന്യൂമാഹി പഞ്ചായത്തംഗങ്ങളായ പി.കെ.സുനിത, എ.സി.രേഷ്മ, കരിമ്പിൽ സുനിൽകുമാർ, ദിവിത പ്രകാശൻ, കവിയൂർ രാജേന്ദ്രൻ, ഷാനു പുന്നോൽ, കെ.എം.പവിത്രൻ, എൻ.കെ.സജീഷ്, കെ വിപിനേഷ്, എം.ഉദയൻ എന്നിവർ സംസാരിച്ചു.

മയ്യഴി : കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി വി.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. സി.പി. പ്രസീൽ ബാബു, സന്ദീപ് കോടിയേരി, വി.കെ. സുചിത്ര, എം. ഷീബ എന്നിവർ സംസാരിച്ചു.

കോടിയേരി : ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം കോൺഗ്രസ് കോടിയേരി മണ്ഡലം കമ്മിറ്റി ആചരിച്ചു. മാടപ്പീടിക ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി വി.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പി. ദിനേശൻ അധ്യക്ഷത വഹിച്ചു. സി.പി. പ്രസീൽ ബാബു, സന്ദീപ് കോടിയേരി, ദീപാ സുരേന്ദ്രൻ, വി.കെ. സുചിത്ര, എം. ഷീബ, ടി.പി. സുരേന്ദ്രൻ, കെ. അജിത് കുമാർ, നിഹാസ് കണ്ടിയിൽ എന്നിവർ സംസാരിച്ചു.

പാറാൽ : ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം പാറാൽ മണ്ഡലം കമ്മിറ്റി ആചരിച്ചു. കല്ലിൽതാഴെ പുഷ്പാർച്ചനയും അനുസ്മരണയോഗവും കോടിയേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് വി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. സന്ദീപ് കോടിയേരി അധ്യക്ഷത വഹിച്ചു. കെ. മഹേഷ് കുമാർ, നിഹാസ് കണ്ടിയിൽ, സി. ഗംഗാധരൻ, ഇ. അജേഷ്, എം.കെ. അനിരുദ്ധ്, കെ.പി. മോഹൻ ദാസ് എന്നിവർ സംസാരിച്ചു.