കുണ്ടംകുഴി : ചേരിപ്പാടി ഗവ. എൽ.പി. സ്കൂളിൽ കേരളപ്പിറവിദിനാചരണ ഭാഗമായി വിവിധപരിപാടികൾ നടത്തി. കേരളത്തിന്റെ സവിശേഷതകൾ ഉൾപ്പെടുത്തി എന്റെ കേരളം സുന്ദര കേരളം എന്ന പേരിൽ പ്രദർശന പവലിയൻ ഒരുക്കി. ജില്ലകളുടെ പ്രത്യേകതകൾ സൂചിപ്പിക്കുന്ന പതിനാല് മക്കളെ പെറ്റൊരമ്മ എന്ന പേരിൽ സ്കിറ്റ്, കേരള ഗാനാലാപനം എന്നിവ അവതരിപ്പിച്ചു. ബേഡഡുക്ക പഞ്ചായത്തംഗം ടി. മാധവി ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ പി. രതീഷ് അധ്യക്ഷനായി. പ്രഥമാധ്യാപകൻ ടി.വി. സുധീർകുമാർ, അധ്യാപകരായ എ. അനിൽകുമാർ, പി.സി. ദിവ്യപ്രഭ, ആർ. കാർത്യായനി, എ. സുചിത്ര, പി. ബിനീഷ എന്നിവർ നേതൃത്വം നൽകി.

To advertise here,