ചമ്പാട് : അരയാക്കൂലിൽ വീടുപൂട്ടി സ്ത്രീ പുറത്ത് പോയ സമയത്ത് വീട്ടിൽ അതിക്രമം. ജന്മീന്റവിട പുഷ്പലതയുടെ വീട്ടിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വീടുപൂട്ടി പോയ പുഷ്പലത വൈകീട്ട് ആറിന് തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്നനിലയിൽ കാണുന്നത്.

To advertise here,

വീട്ടിലെത്തി പരിശോധിച്ചപ്പോൾ മുറിയിലെ ഫാനിന്റെ ലീഫുകൾ ഒടിഞ്ഞനിലയിലും ടി.വി.യും മേശയും അടുക്കളയിലെ മിക്സിയും മറിച്ചിട്ട നിലയിലുമായിരുന്നു. വരാന്തയിൽ മലമൂത്രവിസർജനവും നടത്തിയിരുന്നു.

 

ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മിഠായികൾ മാത്രമാണ് മോഷണം പോയത്. പുഷ്പലതയുടെ പരാതിയെത്തുടർന്ന് പാനൂർ സബ് ഇൻസ്പെക്ടർ മരിയ പ്രിൻസും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

സമീപവാസികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. വാർഡംഗം കെ.പി. ജിൻഷയും സ്ഥലത്തെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.