പഴയങ്ങാടി : പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ എരിപുരംതാഴെയും ഏഴോം റോഡ് കവലയിലും യാത്രക്കാർക്ക് കയറിനിൽക്കാൽ ബസ് കാത്തിരിപ്പുകേന്ദ്രമോ ബസ് ബേയോ ഇല്ലാത്തത് ദുരിതമായി തുടരുന്നു. കെ.എസ്.ടി.പി. റോഡിലെ പ്രധാന കവലയാണിത്. പഴയങ്ങാടി, പിലാത്തറ ഭാഗങ്ങളിൽ നിന്നായി വരുന്ന ബസുകൾക്ക് എരിപുരം താഴെയും ഏഴോം റോഡ് കവലയിലും നിർത്താൻ കൃത്യമായ ബസ് ബേ ഇല്ല. മഴയത്തായാലും വെയിലത്തായാലും യാത്രക്കാർക്ക് കയറി നിൽക്കാനൊരിടമില്ലാത്തതാണ് വലിയ ബുദ്ധിമുട്ടായി മാറുന്നത്. പിലാത്തറ ഭാഗത്തേക്ക് പോകുന്ന ബസിന് എരിപുരത്തെ പഴയങ്ങാടി പോലീസ് സ്റ്റേഷന്റെ ചുറ്റുമതിലിനോടു ചേർന്നുള്ള ഭാഗത്തും എതിർഭാഗത്തു നിന്നുവരുന്നവയ്ക്ക് രജിസ്ട്രാർ ഓഫീസിനു മുൻഭാഗത്തുമായാണ് സ്റ്റോപ്പുള്ളത്.പഴയങ്ങാടി പോലീസ് സ്റ്റേഷൻ, ഏഴോം, മുട്ടം ഭാഗത്തേക്ക് പോകേണ്ടവരും സബ് രജിസ്ട്രാർ ഓഫീസ്, കോളേജ് ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകേണ്ടവരും ഈ ബസ് സ്റ്റോപ്പിനെയാണ് ആശ്രയിക്കുന്നത്.ഏഴോം റോഡിലാകട്ടെ ബസ് സ്റ്റോപ്പിൽ ആളുകൾക്ക് കയറിനിൽക്കാൻ സൗകര്യവുമില്ലാത്തതിനാൽ മഴയത്തായാലും വെയിലത്തായാലും തൊട്ടടുത്തുള്ള കടവരാന്തയിലാണ് കയറിനിൽക്കേണ്ടിവരുന്നത്. ആസ്പത്രിയിലും മറ്റും പോയി വരുന്ന വയോജനങ്ങൾ, സ്കൂൾ കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇവിടങ്ങളിൽ സുരക്ഷിതമായ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന് നിരവധി തവണ ആവശ്യമുയർന്നെങ്കിലും ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ നിസ്സംഗത തുടരുകയയാണ്.കെ.എസ്.ടി.പി. റോഡിൽ ട്രാഫിക് സർക്കിളിനടുത്തായാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെല്ലാം. ഇവിടെ സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ സ്കൂൾ വിദ്യാർഥികളടക്കമുള്ളവർ പലപ്പോഴും റോഡ് മുറിച്ചുകടക്കാൻ ഏറെ പ്രയാസപ്പെടുന്നുണ്ട്. രണ്ടു ഭാഗത്തും സൗകര്യപ്രദമായ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണമെന്നതാണ് ആവശ്യം.
Published: 14 Nov 2026, 04:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented