കല്പറ്റ : വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം 16, 17, 18 തീയതികളിൽ കല്പറ്റ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഉപജില്ലയിലെ 87 വിദ്യാലയങ്ങളിൽ നിന്നുള്ള 6000-ത്തോളം വിദ്യാർഥികൾ മേളയിൽ പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
16, 17, 18 തീയതികളിൽ സ്റ്റേജ് മത്സരങ്ങളാണ് നടക്കുക. സ്റ്റേജിതര മത്സരങ്ങൾ 11, 12 തീയതികളിൽ നടന്നു. സ്റ്റേജിതര മത്സരങ്ങളിൽ 2000-ത്തോളം കലാപ്രതിഭകൾ പങ്കെടുത്തു. ദിവസവും രാവിലെ 9.30-ന് മത്സരങ്ങൾ തുടങ്ങും. പത്ത് വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. മത്സരങ്ങൾ നടക്കുന്ന മൂന്നുദിവസങ്ങളിലും വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം ഉണ്ടായിരിക്കും.
ഹരിത പ്രോട്ടക്കോൾ അനുസരിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പത്ത് സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മേളയുടെ സംഘാടനം. 16-ന് രാവിലെ ഒൻപതിന് ഉപജില്ലാ ഓഫീസർ കെ.ടി. അഷ്‌റഫ് പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ തുടങ്ങും. മൂന്നിന് കല്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ മേള ഔദ്യോഗികമായി ഉദ്ഘാടനംചെയ്യും. 18-ന് കലോത്സവം സമാപിക്കും. വൈകീട്ട് 5.30-ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യും.
നഗരസഭാ ഉപാധ്യക്ഷ എസ്. സൗമ്യ, ജനറൽ കൺവീനർ എ.ഇ.ഒ. കെ.ടി. അഷ്റഫ്, പബ്ലിസിറ്റി കൺവീനർ ഇ. മുസ്തഫ, എൻ.എസ്.എസ്. എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാർ, കെ.എം. അബൂബക്കർ, പി.കെ. രാജീവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Published: 14 Nov 2026, 04:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented