തലശ്ശേരി : തലശ്ശേരി മണ്ഡലത്തിലെ വിവിധ പ്രവർത്തികളുടെ അവലോകനം കാരായി രാജൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തി.
പി.ഡബ്ലു.ഡി., കെ.എസ്.ടി.പി., കെ.ആർ.എഫ്.ബി, വാട്ടർ അതോറിറ്റി, ജൽജീവൻ മിഷൻ തുടങ്ങിയ സർക്കാർ വകുപ്പുകളും ഏജൻസികളും നടത്തുന്ന പദ്ധതികൾ അവലോകനംചെയ്തു.
കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് കേരളാ റോഡ് ഫണ്ട് ബോർഡ് നടത്തുന്ന തിരുവങ്ങാട്-ചമ്പാട് റോഡ്, പുളിഞ്ഞോളികടവ് പാലം, കുണ്ടുചിറ പാലം നിർമാണം, ചേക്കുപാലം നിർമാണത്തിന്റെ ഭാഗമായി തലശ്ശേരി ഭാഗത്തെ പ്രവൃർത്തി എന്നിവ വേഗത്തിലാക്കാൻ തീരുമാനിച്ചു.
കൊടുവള്ളി-പിണറായി-അഞ്ചരക്കണ്ടി- മട്ടന്നൂർ വിമാനത്താവളം റോഡിന്റെ നിർമാണ പ്രവൃത്തി ആരംഭിക്കാൻ തീരുമാനിച്ചു. പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗത്തിന്റെ ഭാഗമായി നടക്കുന്ന പ്രവൃത്തികളായ ഗവ. ഐ.ടി. പന്ന്യന്നൂർ, കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ് ചുറ്റുമതിൽ, കോളേജ് ലൈബ്രറി കെട്ടിടം, അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി കെട്ടിടനിർമാണം നടക്കുന്ന ഗവ. യു.പി. സ്‌കൂൾ പുന്നോൽ കെട്ടിടനിർമാണം, ഗവ. വി.എച്ച്.എസ്.എസ്. കതിരൂർ, ഗവ. എച്ച്.എസ്.എസ്. കാവുംഭാഗം, ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്, കണ്ടിക്കലേക്ക് മാറ്റിസ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജനറൽ ആശുപത്രിയുടെ പ്രാരംഭപ്രവർത്തനവും അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവൃത്തിയും യോഗം വിലയിരുത്തി.
തലശ്ശേരി നഗരസഭയിലെ ജൂബിലി റോഡ് ഒരുകോടി രൂപ ചെലവിൽ നവീകരിക്കുന്നതും എരഞ്ഞോളിപ്പാലം-കോമത്ത്പാറ റോഡ് നവീകരണവും അവലോകനംചെയ്തു. പുതുതായി നിർമിക്കുന്ന തലശ്ശേരി ബസ് സ്റ്റാൻഡിന്റെ ആർക്കിടെക്ട് തയ്യാറാക്കിയ രൂപരേഖയിൽ വരുത്തേണ്ട മാറ്റം അവലോകനംചെയ്തു.
നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ കെ. ഭാരതി, ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
Published: 04 Nov 2026, 03:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented