കൂത്തുപറമ്പ് : കൂത്തുപറമ്പ് നഗരത്തിനടുത്തുള്ള പ്രധാന കവലയാണ് തൊക്കിലങ്ങാടി. രണ്ട് പ്രധാന പാതകൾ ഒന്നിക്കുന്ന ഇവിടെ ട്രാഫിക് സിഗ്നൽ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
കൂത്തുപറമ്പ്-മാനന്തവാടി സംസ്ഥാന പാതയിലേക്കും മട്ടന്നൂർ വിമാനത്താവളത്തിലേക്കും ഇരിട്ടി-വളവുപാറ ഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്.
ട്രാഫിക് സിഗ്നലില്ലാത്തതിനാൽ തൊക്കിലങ്ങാടി ജങ്ഷനിൽ പലപ്പോഴും വാഹനത്തിരക്ക് അനുഭവപ്പെടാറുണ്ട്. വ്യക്തമായ സിഗ്നൽ ബോർഡ് ഇല്ലാത്തതും പോരായ്മയാണ്.
പലപ്പോഴും ഇരിട്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഇൻഡിക്കേറ്ററിടാതെ തലശ്ശേരി ഭാഗത്തേക്ക് പോകുമ്പോൾ തലശ്ശേരിയിൽനിന്ന് കൊട്ടിയൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാനുള്ള സാധ്യത കൂടുതലാണ്. അതേസമയം ഇവിടെ സിഗ്നൽ സ്ഥാപിക്കുകയാണെങ്കിൽ വാഹനങ്ങൾക്ക്
ആശയക്കുഴപ്പമില്ലാതെ കടന്നുപോകാൻ കഴിയും. കവലയ്ക്ക് തൊട്ടടുത്താണ് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത്. ദിവസവും നിരവധി വിദ്യാർഥികൾ റോഡ് മുറിച്ചുകടക്കുന്ന സ്ഥലമാണിത്.
കൂടാതെ ക്രിസ്തുരാജ് ആസ്പത്രിയിലേെക്കത്തുന്നതും തൊക്കിലങ്ങാടിയിൽ ഇറങ്ങിയാണ്.
കൊട്ടിയൂർ റോഡിലും തലശ്ശേരി റോഡിലുമുള്ള സീബ്രാവരകൾ ഏതാണ്ട് മാഞ്ഞുപോയ നിലയിലാണ്.
കൊട്ടിയൂർ വൈശാഖോത്സവം തുടങ്ങിയാൽ ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാത കൂടിയാണിത്. നഗരത്തിൽ തന്നെ പൂക്കോട്, കണ്ണൂർ റോഡ് ജങ്ഷൻ, താലൂക്ക് ആസ്പത്രി എന്നിവിടങ്ങളിൽ ട്രാഫിക് സിഗ്നൽ വേണമെന്ന ആവശ്യമുയരുന്നുണ്ട്.
Published: 03 Nov 2026, 04:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented