ഇരിട്ടി : പുഴയിൽ കുളിക്കുന്നതിനിടെ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു. രണ്ടുപേരെയും രക്ഷപ്പെടുത്തി നട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയും കരയ്ക്ക് എത്തിച്ചെങ്കിലും അവർ ഏത് നാട്ടുകാരാണെന്ന ആകാംക്ഷയിലായിരുന്നു എല്ലാവർക്കും. സൈറൺ മുഴക്കി ആസ്പത്രിയിലേക്ക് കുതിക്കുന്ന രണ്ട് ആംബുലൻസും എത്തിയതോടെ ആശങ്കയേറി. തിങ്കളാഴ്ച വൈകീട്ട് നാലോടെ ഇരിട്ടി പാലത്തിന് സമീപം പുഴയിൽ മുങ്ങിയവരെ രക്ഷിക്കാൻ നടത്തിയ ശ്രമവും പ്രഥമചികിത്സയും സർക്കാർ സംവിധാനങ്ങളുടെ ഇടപെടലും മോക്ക് ഡ്രിൽ ആണെന്ന യാഥാർഥ്യം പലരും വൈകിയാണ് മനസ്സിലാക്കിയത്. വെള്ളത്തിൽ മുങ്ങിപ്പോയവരെ രക്ഷപ്പെടുത്തുന്ന രീതിയും അവർക്ക് നൽകുന്ന പ്രഥമ ചികിത്സയും സംവിധാനങ്ങളുടേയും പൊതുജനങ്ങളുടെയും ഇടപെടലും എങ്ങനെയാകണം എന്നതിനുള്ള ബോധവത്ക്കരണമായിരുന്നു ലക്ഷ്യമിട്ടത്. ഇരിട്ടി ഡിവൈ.എസ്.പി. കെ. ധനഞ്ജയ ബാബു, സർക്കിൾ ഇൻസ്പെക്ടർ കെ.വി. ഉമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഇരിട്ടി അഗ്നി രക്ഷാനിലയം ഓഫീസർ ടി.വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ഇരിട്ടി ലയൺസ് ക്ലബ്, വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീം എന്നിവരുടെ നേതൃത്വത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. തുടർന്നുനടന്ന ബോധവത്ക്കരണ ക്ലാസ് ഡിവൈ.എസ്.പി. പി.കെ. ധനഞ്ജയ ബാബു ഉദ്ഘാടനംചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് വി.ജി. സുനിൽകുമാർ, സർക്കിൾ ഇൻസ്പെക്ടർ കെ.വി. ഉമേഷ്, ഒരുമ റെസ്ക്യൂ ടീം ക്യാപ്റ്റൻ മുജീബ് കുഞ്ഞിക്കണ്ടി, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ജനറൽ മാനേജർ നിഖിൽ ജോസ്, ഡോ. മുഹാദ്, ഡെപ്യൂട്ടി മാനേജർ ക്രിസ്റ്റിൻ, അസി. മാനേജർ ബിബിൻ, ലയൺസ് ക്ലബ് ഭാരവാഹികളായ സുരേഷ് അക്ഷയ, വി.പി. സതീശൻ, സുരേഷ് മിലൻ, സുരേഷ് ബാബു, റജി തോമസ് തുടങ്ങിയവർ സംസാരിച്ചു.
Published: 17 Nov 2026, 03:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented