പാപ്പിനിശ്ശേരി : പൊതുസ്ഥലങ്ങളിലും കണ്ടൽക്കാടുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രംഗത്ത്. പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയിൽ വളപട്ടണം പാലം മുതൽ പഴയങ്ങാടി റോഡിലെ ബസ് സ്റ്റോപ്പ് വരെയുള്ള റോഡരികുകളിലും കണ്ടൽക്കാടുകളിലും സ്‌ക്വാഡ് വ്യാപകമായി പരിശോധന നടത്തി.
പരിശോധനയിൽ വിവിധയിടങ്ങളിൽ ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ മാലിന്യങ്ങൾ കണ്ടെത്തി. ഹോട്ടൽ മാലിന്യങ്ങളും ആക്രി മാലിന്യങ്ങളുമാണ് പ്രധാനമായും രാത്രികാലങ്ങളിൽ ഇവിടെ തള്ളുന്നത് എന്ന് പരിശോധനയിൽ വ്യക്തമായി. മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് നിരീക്ഷണവും പരിശോധനയും ശക്തമാക്കി. പൊതുജനങ്ങളുടെ സഹകരണത്തോടെ കുറ്റക്കാരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും പഞ്ചായത്ത് അധികൃതരും. സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്ന് മാലിന്യം തള്ളുന്ന വിവരങ്ങൾ 9446700800 എന്ന വാട്സാപ്പ് നമ്പറിലേക്ക് ഫോട്ടോ സഹിതം അയക്കാവുന്നതും അയക്കുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. പിഴ തുകയിൽ നിന്ന് പാരിതോഷികവും നൽകും.
തിങ്കളാഴ്ച പാപ്പിനിശ്ശേരി വിഷ ചികിത്സ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ടതായി കണ്ടെത്തിയതിനെ തുടർന്ന് 10,000 രൂപ പിഴ ചുമത്തി നടപടി സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്, സ്ക്വാഡ് അംഗങ്ങളായ എം. ജിഷ്ണുരാജ്, സി.കെ. ദിബിൽ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി. സുമിൽ കെ.വി. എന്നിവർ പങ്കെടുത്തു.
Published: 17 Nov 2026, 03:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented