പേരാവൂർ : കുനിത്തലമുക്കിൽ ലോറി മറിഞ്ഞു. മറിഞ്ഞ മിനി ലോറിയിലെ സാധനങ്ങൾ ചുമട്ടുതൊഴിലാളികൾ സൗജന്യമായി മറ്റൊരു ലോറിയിലേക്ക് മാറ്റി. പേരാവൂർ ടൗണിലെ ചുമട്ടുതൊഴിലാളികളാണ് മാതൃകാപരമായ ഇടപെടൽ നടത്തിയത്.
കണ്ണൂരിൽനിന്ന് പനമരത്തേക്ക് നിറയെ പ്ലൈവുഡുമായി വന്ന ലോറി ശനിയാഴ്ച വൈകിട്ട് 5.30-ഓടെയാണ് കുനിത്തലമുക്ക് കനറാ ബാങ്കിന് മുന്നിൽ മറിഞ്ഞത്. പേരാവൂർ പോലീസ് സ്ഥലത്തെത്തിയെങ്കിലും ലോറിയിലെ പ്ലൈവുഡ് മാറ്റാൻ പറ്റാത്തതിനാൽ ലോറി റോഡിൽനിന്ന് മാറ്റാൻ സാധിച്ചിരുന്നില്ല. പേരാവൂർ-നിടുംപൊയിൽ റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് പേരാവൂർ ടൗണിലെ ചുമട്ടുതൊഴിലാളികൾ സ്ഥലത്തെത്തി മറിഞ്ഞ ലോറിയിലെ മുഴുവൻ പ്ലൈവുഡും മറ്റൊരു ലോറിയിലേക്ക് മാറ്റി.
ചുമട്ടുതൊഴിലാളികളായ എൻ. രാജേഷ്, കെ. സജിത്ത്, കെ. ഗിരീശൻ, ടി. വിനോദ്, ടി.വി. ഷിജിൻ, സി. സുധീഷ്, കെ. വിനോയി, എം.വി. ശ്രീരൂപ്, സുധിൻ, പി. മഹേന്ദ്രൻ, കെ.എം. രമീഷ്, പി.ജെ. ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്ലൈവുഡുകൾ മാറ്റികയറ്റിയത്.
Published: 08 Nov 2026, 04:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented