പെരളശ്ശേരി : കണ്ണൂർ സൗത്ത് ഉപജില്ലാ ശാസ്ത്രമേളയിൽ എ.കെ.ജി. സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ഹയർസെക്കൻഡറി വിഭാഗത്തിൽ ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഐ.ടി. മേള, പ്രവൃത്തിപരിചയമേള എന്നീ വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ശാസ്ത്ര, ഗണിത, ഐ.ടി., പ്രവൃത്തിപരിചയമേളകളിൽ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടാണ് നേട്ടം കൈവരിച്ചത്. ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി. ഹയർസെക്കൻഡറി വിഭാഗം ശാസ്ത്രമേളയിൽ കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. എൽ.പി. ശാസ്ത്രമേളയിൽ മക്രേരി എൽ.പി. സ്കൂളിനും ചെറുമാവിലായി യു.പി. സ്കൂളിനും ഒന്നാം സ്ഥാനം ലഭിച്ചു. മിടാവിലോട് എൽ.പി. സ്കൂൾ രണ്ടാം സ്ഥാനം നേടി. യു.പി. വിഭാഗം ശാസ്ത്രമേളയിൽ മാവിലായി യു.പി.എസ്. ഒന്നാം സ്ഥാനവും തോട്ടട വെസ്റ്റ് യു.പി. രണ്ടാം സ്ഥാനവും നേടി. എൽ.പി. വിഭാഗം സാമൂഹക ശാസ്ത്ര

To advertise here,

മേളയിൽ പലേരി എൽ.പി. ഒന്നാം സ്ഥാനം നേടി. കോട്ടം എൽ.പി., മുഴപ്പിലങ്ങാട് എൽ.പി. കാമേത്ത് എൽ.പി. എന്നിവ രണ്ടാം സ്ഥാനം നേടി. യു.പി. വിഭാഗം സാമൂഹികശാസ്ത്രമേളയിൽ ബാവോട് ഈസ്റ്റ് യു.പി.എസ്. ഒന്നാം സ്ഥാനവും തോട്ടട വെസ്റ്റ് യു.പി. രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം സാമൂഹിക ശാസ്ത്രമേളയിൽ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി ഒന്നാം സ്ഥാനവും കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗം സാമൂഹിക ശാസ്ത്രമേളയിൽ പെരളശ്ശേരി എ.കെ.ജി. എച്ച്.എസ്.എസിന്‌ ഒന്നാംസ്ഥാനവും കാടാച്ചിറ ഹൈസ്കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു. പ്രവൃത്തിപരിചയമേളയിൽ എൽ.പി. വിഭാഗം ഒന്നാം സ്ഥാനം ഒരികര എൽ.പി. സ്കൂളും രണ്ടാം സ്ഥാനം ആറ്റടപ്പ നമ്പർ രണ്ട് എൽ.പി. സ്കൂളും നേടി. യു.പി. വിഭാഗം പ്രവൃത്തിപരിചയമേളയിൽ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഒന്നും ചെറുമാവിലായി യു.പി. രണ്ടും സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കടമ്പൂർ ഹയർ സെക്കൻഡറി ഒന്നും പെരളശ്ശേരി രണ്ടും സ്ഥാനങ്ങൾ നേടി.

ഹയർ സെക്കൻഡറി വിഭാഗത്തിൽ പെരളശ്ശേരി ഒന്നും അഞ്ചരക്കണ്ടി രണ്ടും സ്ഥാനം നേടി.