കണ്ണൂർ : ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ്. യൂണിറ്റുകൾ 20, 21 എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ 500-ഓളം എൻ.എസ്.എസ്. ക്ലോക്കുകൾ നിർമിച്ചു. കളക്ടർ പി. വിഷ്ണുരാജ് പ്രകാശനം ചെയ്തു. ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു.

To advertise here,

ഇതിലൂടെ ലഭിക്കുന്ന ലാഭം നിർധനകുടുംബത്തിന് ഒരുക്കുന്ന 'സ്നേഹവീട്' പദ്ധതിയിലേക്ക് വിനിയോഗിക്കും. വിദ്യാർഥികളുടെ ഒരുമാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് ക്ലോക്കുകൾ നിർമിച്ചത്. ആവശ്യമായ ബോർഡും ഗ്ലാസും വിദ്യാർഥികൾതന്നെ വാങ്ങി മുറിച്ചൊരുക്കി. ക്ലോക്കിന്റെ സൂചികളും മോട്ടോറും ഉൾപ്പെടെയുള്ള മറ്റ് ഘടകങ്ങൾ പുറത്തുനിന്ന് വാങ്ങി. അവ കൂട്ടിച്ചേർത്ത് ക്ലോക്കുകൾക്ക് രൂപം നൽകിയത് എൻ.എസ്.എസ്. വൊളന്റിയർമാർതന്നെയാണ്.

കണ്ണൂർ സർവകലാശാലയുടെ ഡി.എസ്.എസ്. ചുമതലയേറ്റ ഡോ. പി.വി. ജിഷയ്ക്കും ക്ലോക്ക് നൽകി പ്രകാശനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. എം. രാജീവ്, ഐ.ക്യു.എ.സി. കോഡിനേറ്റർ ഡോ. കെ.വി. ജിതേഷ്, പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി. പ്രൊഫസർ ടി.വി. ശ്രീനീഷ്, സുരേഷ് ബാബു, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. എം.വി. ജീഷ്ണ, കോളേജ് സൂപ്രണ്ട് പ്രത്യുഷ് പുരുഷോത്തമൻ, കോളേജ് യൂണിയൻ ചെയർമാൻ ഷജിൻ ദിനേഷ് എന്നിവർ പങ്കെടുത്തു.