മീനങ്ങാടി : യാക്കോബായ സുറിയാനി സഭയുടെ യുവജനപ്രസ്ഥാനമായ ജെ.എസ്.ഒ.വൈ.എ.യുടെ യുവജനമാസാചരണത്തിന്റെ ഭദ്രാസനതല ഉദ്ഘാടനം മീനങ്ങാടി അരമന ചാപ്പലിൽ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു. അരമന അങ്കണത്തിൽ മെത്രാപ്പോലീത്ത പതാക ഉയർത്തി. ഭദ്രാസന കമ്മിറ്റിയുടെ നേതൃത്വത്തിൽ അരമന വളപ്പിൽ വൃക്ഷത്തൈ നട്ടു. എട്ടിന് ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും മേഖലകളിലും പതാക ഉയർത്തും. വിവിധ സാമൂഹിക, ക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങളും മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എൽദോ ഷാജു, സെക്രട്ടറി കെ.പി. എൽദോസ്, ഫാ. ബേസിൽ കരനിലത്ത്, ഫാ. ബാബു നീറ്റുങ്ങര, ഫാ. എൽദോ മനയത്ത്, ഫാ. മനീഷ് ജേക്കബ്, ഫാ. സോജൻ വാണാക്കുടി, ഫാ. എൽദോ ലീലാഭവനം, ഫാസിൻ ജോസ്, ടോംസ് എൽദോസ്, ബേബി എന്നിവർ സംസാരിച്ചു.
Published: 08 Nov 2026, 04:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented