തലശ്ശേരി: തമിഴ്നാട് തിരുപ്പരങ്കുണ്ട്രം മലയിലെ ദീപത്തൂണിൽ ദീപം തെളിക്കുന്ന ചടങ്ങിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തലശ്ശേരി തൃക്കൈ ശിവക്ഷേത്രത്തിൽ ഹിന്ദുഐക്യവേദി ദീപം തെളിച്ചു. സി.കെ.ശ്രീനിവാസൻ ആദ്യദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി.വി. ശ്യാംമോഹൻ, പി. രഞ്ജൻ, എം. രജിത, കെ. മുരളീധരൻ, അനീഷ് ചെറുപ്പറമ്പ്, പി.ദിവാകരൻ, എം.എ.രാഹുൽ എന്നിവർ നേതൃത്വം നൽകി.

To advertise here,

അനുമോദിച്ചു

ചിറ്റാരിപ്പറമ്പ്: അങ്കണവാടി വർക്കർക്ക് ഉള്ള സംസ്ഥാന അവാർഡ് നേടിയ ഇടുമ്പ അങ്കണവാടി വർക്കർ സി. രമ്യയെ

അംഗൻവാടി ലവൽ മോണിറ്ററിംഗ് സപ്പോർട്ടിംങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം വി.വി. നിധിൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടി സൂപ്പർവൈസർ ഏ.ഒ. ബിന്ദു ഉപഹാര സമർപ്പണം നടത്തി. സി. രജിത അധ്യക്ഷത വഹിച്ചു.

വാഴയിൽ ഭാസ്കരൻ, കാറാട്ട് കുഞ്ഞിരാമൻ, ടി. ഷീബ, എ. മനോജ്, പി.കെ. പ്രകാശൻ, വി. പവിത്രൻ, സി. രമ്യ, ഒ. ശ്രീമതി തുടങ്ങിയവർ സംസാരിച്ചു.

മരംമുറിച്ചു മാറ്റണം

മൊകേരി: മാക്കൂൽ പീടികവയോജന വിശ്രമ കേന്ദ്രത്തിന്റെ മതിലിനോടു ചേർന്നു കിടക്കുന്ന വലിയ പാലമരം അപകട ഭീഷണിയുയർത്തുന്നു. മതിൽ വിള്ളൽ വീണ അവസ്ഥയിലാണുള്ളത്. മരംഏതുസമയവും കട പുഴകി വീഴാൻ സാധ്യതയേറെയാണ്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്.

തൊട്ടുമുൻപിൽ 11 കെ വി . വൈദ്യുതി ലൈനുമുണ്ട്. എത്രയുംപെട്ടെന്ന് മരം മുറിച്ചു മാറ്റാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സീനിയർ സിറ്റിസൺസ് ഫോറം മാക്കൂൽ പീടിക യൂണിറ്റ് സെക്രട്ടറി വി.പി. അനന്തൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്‌ നിവേദനം നൽകി.

ആയില്യം ആഘോഷം ഇന്ന്

ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിലെ ആയില്യാഘോഷം ഞായറാഴ്ച ആഘോഷിക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അഖണ്ഡ നാമജപം നടക്കും. ഉച്ചയ്ക്ക് നാഗപൂജയും തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കും.

മാഹിയിൽ വോട്ടു ചേർക്കാൻ അവസരം

മയ്യഴി: തിരെഞ്ഞെടുപ്പ് കമ്മീഷന്റെ നിർ​േദശാനുസരണം 2027 ജനുവരി 1 ന് 18 വയസ് പൂർത്തിയാകുന്ന മാഹി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാർക്ക് ഡിസംബർ 11 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ലഭിക്കും. 29 ന് രാവിലെ 9 മുതൽ 5 വരെ അതാത് പോളിങ് ബൂത്തുകളിൽ നടക്കുന്ന സ്പെഷ്യൽ ക്യാമ്പിലും അപേക്ഷകൾ സ്വീകരിക്കും. പേര് ചേർക്കൽ, തിരുത്തലുകൾ, തടസ്സവാദങ്ങൾ, നീക്കം ചെയ്യൽ എന്നിവയ്ക്കുള്ള ഫോറങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടേഴ്സ് സർവീസ് പോർട്ടൽ (voters.eci.gov.in) എന്ന വെബ്സൈറ്റ് വഴിയോ ECINET ആപ്പ് വഴിയോ അതാത് ബൂത്ത് ലെവൽ ഓഫീസർ മുഖേനയോ ഡിസംബർ 11 വരെ സമർപ്പിക്കാം.

പുഷ്പ ഫല സസ്യ പ്രദർശനം

മയ്യഴി: മാഹി കൃഷി വകുപ്പ് ജനവരി എട്ട് മുതൽ പുഷ്പ ഫല സസ്യ പ്രദർശനം നടത്തുന്നു. പ്രദർശനത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കർഷകർ മാഹി കൃഷി വകുപ്പിന്റെ മാഹി, പള്ളൂർ ഓഫീസുകളിൽ ഡിസംബർ 9 -ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

ഗൃഹാലങ്കാരത്തോട്ടങ്ങൾ, തെങ്ങിൻ തോപ്പുകൾ, മട്ടുപ്പാവ് കൃഷി, വാഴത്തോപ്പുകൾ, പച്ചക്കറിത്തോട്ടം, പാചക മത്സരം (സ്ത്രീകൾക്ക്), പൂക്കള മത്സരം (7 പേര് ഉള്ള സ്ത്രീകളുടെ ഗ്രൂപ്പിന്), പഴം പച്ചക്കറി കാർവിങ് (സ്ത്രീകൾക്ക്), പുഷ്പാലങ്കാരം (സ്ത്രീകൾക്ക്) എന്നിവയിലാണ് മത്സരം.

ഗൃഹാലങ്കാരത്തോട്ടങ്ങൾ, തെങ്ങിൻത്തോപ്പുകൾ, മട്ടുപ്പാവ് കൃഷി, വാഴത്തോപ്പുകൾ, പച്ചക്കറിത്തോട്ടം എന്നീ മത്സരങ്ങളുടെ പരിശോധന ഡിസംബർ 14-ന് നടക്കും.

പാചക മത്സരം ഡിസംബർ 17-ന് പള്ളൂർ കൃഷി ഓഫീസിലും, പൂക്കള മത്സരം, പഴം പച്ചക്കറി കാർവിങ്, പുഷ്പാലങ്കാരം എന്നീ മത്സരങ്ങൾ ജനവരി ഏഴിന് ഫ്ലവർ ഷോ ഗ്രൗണ്ടിലും വെച്ചു നടത്തുമെന്ന് കൃഷി കർഷകക്ഷേമ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.