
ചവറ: പൊന്മന കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചികോത്സവം സമാപിച്ചു. കുടിലുകളിൽ ഭജനം പാർത്ത ഭക്തർ തിരുമുടി എഴുന്നള്ളത്ത് കണ്ട് ദേവിയുടെ അനുഗ്രഹം വാങ്ങി വീടുകളിലേക്ക് മടങ്ങി.
തിരുമുടി എഴുന്നള്ളത്ത് ഭജനമഠങ്ങളിലെത്തിയപ്പോൾ നിലവിളക്ക് കൊളുത്തി ഭക്തർ ദേവിയെ എതിരേറ്റ് അനുഗ്രഹം വാങ്ങി. ഉത്‌സവത്തിന്റെ ഭാഗമായുള്ള വൃശ്ചികപ്പൊങ്കാലയിൽ ഒട്ടേറെ ഭക്തർ പൊങ്കാല സമർപ്പിച്ചു.
ഉത്സവത്തിന്റെ സമാപനസമ്മേളനം ബി.ബി. ഗോപകുമാർ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. പന്മന പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അധ്യക്ഷത വഹിച്ചു.
ക്ഷേത്രം വൈസ് പ്രസിഡന്റ് എം.ജി. നടരാജൻ, ഡോ. സുജിത് വിജയൻപിള്ള, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംലാനൗഷാദ്, ജില്ലാപഞ്ചായത്തംഗം ഐ. ജയലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ സുകന്യ ബിജു, രമ്യ സുനിത്, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ശ്രീജിത്, ക്ഷേത്ര ട്രസ്റ്റ് ഖജാൻജി ആർ. സത്യനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: The annual Vrischikolsavam at the Ponmana Kattil Mekkathil Devi Temple concluded with the sacred Thirumudi Ezhunnallathu ritual.
Published: 28 Nov 2026, 09:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented