പിണറായി: പൗരനേത്രം ഭരണഘടനാ സാക്ഷരത പരിപാടിയുടെ ഭാഗമായി പിണറായി എ.കെ.ജി.എം.ജി എച്ച്.എസ്.എസ്. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ പ്രദർശിപ്പിച്ചു. പിണറായി പഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ഷേർലി ഉദ്‌ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് രത്നാകരൻ, പി.ടി.എ. പ്രസിഡന്റ് എ. അനിൽ കുമാർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.കെ. മഞ്‌ജുള, ലീഡർ ഗീതാഞ്ജലി പട്ടൻ എന്നിവർ സംസാരിച്ചു. ഭരണഘടനയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി വിദ്യാർഥികളെ ഉത്തരവാദിത്വമുളള പൗരന്മാരാക്കി വളർത്തിയെടുക്കാനുളള സമഗ്ര പദ്ധതിയാണ് പൗരനേത്രം.
ആർ.സി. അമല സ്കൂൾ, പിണറായി പോലീസ് സ്റ്റേഷൻ, കൃഷി ഭവൻ, സാംസ്കാരികനിലയം, എന്നിവടങ്ങളിലും ആർട്ടിക്കിൾ 51എ പ്രദർശിപ്പിച്ചു.
Content Highlights: Pinarayi AKGM GHSS NSS unit displayed Article 51A of the Indian Constitution at public offices as part of the Pouranethram constitutional literacy drive.
Published: 28 Nov 2026, 09:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented