കുഞ്ഞുങ്ങളെയും വിടില്ല ഇരപിടിയന്മാരുടെ കേരളം | നേരിടാം പിഡോഫീലിയ; സംരക്ഷിക്കാം കുട്ടികളെ 01


വിഷ്ണു കോട്ടാങ്ങല്‍

ലോകത്ത് ഏറ്റവുമധികം നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ഒന്നാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്. ലോകത്ത് ഇത്തരം പോണ്‍ വ്യവസായം അതിശക്തമാണെന്നത് യാഥാര്‍ഥ്യമാണ്.

പ്രതീകാത്മക ചിത്രം

സൈബര്‍ രംഗത്ത് പൊതുസമൂഹം ഏറ്റവുമധികം വെല്ലുവിളി നേരിടുന്നതെന്താണ് എന്ന് ചോദിച്ചാല്‍ എന്താകും ഉത്തരം? സാമ്പത്തിക തട്ടിപ്പുകളും അനുവാദമില്ലാതെയോ നമ്മളറിയാതെയോ വ്യക്തിവിവരങ്ങള്‍ മോഷ്ടിക്കുന്നതും അവ ഉപയോഗിച്ച് തട്ടിപ്പുകളും പരസ്യങ്ങള്‍ നിശ്ചയിക്കുന്നതുമൊക്കെയാകും മനസിലേക്ക് വരിക. എന്നാല്‍, ലോകത്ത് ഏറ്റവുമധികം നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ഒന്നാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്. ലോകത്ത് ഇത്തരം പോണ്‍ വ്യവസായം അതിശക്തമാണെന്നത് യാഥാര്‍ഥ്യമാണ്.

മറ്റുള്ളവരുടെ ചൂഷണത്തിന് വിധേയരാകുന്നവരുടെയോ സമ്മതമില്ലാതെ പകര്‍ത്തിയതോ ആയ സ്വകാര്യ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ കാണുന്നതും അപ്‌ലോഡ്‌ ചെയ്യുന്നതും എന്തിനേറെ പ്രചരിപ്പിക്കുന്നതുമൊക്കെ കുറ്റകരമാണ്. അതിലും വലിയ പാതകമാണ് കൊച്ചുകുട്ടികളെ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്.

സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണം എടുത്ത് നോക്കിയാല്‍ തന്നെ നമുക്ക് മനസിലാകും, ഇത്തരത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം സമൂഹത്തില്‍ വളരെ അധികമുണ്ടെന്ന്. നേരിട്ട് കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാന്‍ ഭയക്കുന്നവര്‍, എന്നാല്‍ അത്തരം ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്നവരും സമൂഹത്തിലുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോതവണയും പോലീസിന്റെ സൈബര്‍ വിഭാഗം നടത്തുന്ന പി-ഹണ്ടിലൂടെ പുറത്തുവരുന്നത്. ഇത്തരക്കാര്‍ തങ്ങളുടെ പ്രദേശങ്ങളിലുള്ള കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ വരെ പകര്‍ത്തി അത് മറ്റുള്ളവരുമായി പങ്കുവെച്ച് ആസ്വദിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സംസ്ഥാനത്ത് എത്ര പോക്സോ കേസുകള്‍ ഉണ്ടായിട്ടുണ്ട് എന്ന് നോക്കിയാല്‍ അത് 18,072 കേസുകളോളം വരും. 2016 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് ഇത്. ഇനി 2022 ഫെബ്രുവരി വരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മാത്രം 1450 വരും. പോക്സോ കേസുകളിലുണ്ടാകുന്ന വര്‍ധനവ് ഒരു സൂചന മാത്രമാണ്. ഇതില്‍ വ്യക്തിവൈരാഗ്യത്തിന്റെയോ തെറ്റിധാരണയുടേയോ പുറത്ത് ഉണ്ടാകുന്ന നാമമാത്രമായ ചില കേസുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഭീകരമായൊരു സത്യം നമുക്ക് മുന്നില്‍ വാ പിളര്‍ന്ന് നില്‍ക്കുന്നുണ്ട്.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുകളുടെ കണക്കാണിത്

വര്‍ഷം കേസുകളുടെ എണ്ണം
2016 2,122
2017 2,697
20183,080
20193,611
20203,013
20213,549

ക്രമാനുഗതമായ വര്‍ധന ഇതില്‍ കാണാം. ഇതാണ് അവസ്ഥ. ഇങ്ങനെയുള്ള സമൂഹത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നതും ദൃശ്യങ്ങള്‍ ദുരുപയോഗിക്കപ്പെടുന്നതും. ഇതിനു പിന്നില്‍ വലിയൊരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിട്ടും നടപടിയുണ്ടാകുന്നത് കുറവ്.

നോക്കുകുത്തിയാകുന്ന നിയമം

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത പോക്‌സോ കേസുകളില്‍ നാലിലൊന്നില്‍ പോലും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നില്ലെന്നതാണ് സത്യം. പോക്സോ കേസുകളില്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന പിഴവാണ്. അടുത്തിടെ കേരളത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായ, പോക്സോ കേസുകള്‍ക്ക് സംഭവിച്ചതും ഇതൊക്കെ തന്നെയാണ്. ചെറിയ കുട്ടികള്‍ക്കെതിരായ ലൈംഗീകാക്രമണങ്ങള്‍ വാര്‍ത്തയാകുമ്പോള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കെതിരെയുള്ളത്, അവരെ പൊതുബോധം പ്രതിസ്ഥാനത്തുനിര്‍ത്തുകയാണ് ചെയ്യാറുള്ളത്.

വാളയാര്‍ കേസിലും കൊട്ടിയൂര്‍ കേസിലുമെല്ലാം ഇതുണ്ടായിട്ടുണ്ട്. കുട്ടികള്‍ക്ക് നിയമപരമായ എല്ലാ സംരക്ഷണവും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരായ പൊലീസിന്റെ ഭാഗത്തുനിന്നുവരെ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാവുന്നത് നിര്‍ഭാഗ്യകരമാണ്. ആക്രമിക്കപ്പെടുന്നത് കുട്ടിയാണെങ്കില്‍ പോലും ആ സമയം മുതല്‍ അവരെ കുട്ടിയല്ലാതെ കാണുന്ന, വീണ്ടും വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്ന പ്രവണത. കുട്ടികള്‍ക്കെതിരായ ലൈംഗീകാക്രമണം എന്താണെന്ന് പൊതുസമൂഹത്തില്‍ വലിയൊരു വിഭാഗത്തിന് അറിയില്ലയെന്നാണ് ഇത്തരം ആക്രമണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കുട്ടികള്‍ക്കെതിരേ ഭാവിയില്‍ ഉണ്ടാവാനിടയിലുള്ള ഇത്തരം ആക്രമണങ്ങള്‍ ഭയന്നും ഇതുപോലുള്ള കാര്യങ്ങള്‍ മൂടിവെക്കപ്പെടുന്നുണ്ട്.

പോക്സോ; കുറ്റവും ശിക്ഷയും നിയമത്തിന്റെ കണ്ണില്‍

Peneterative Sexual Assault: കുട്ടിയ്ക്കുമേല്‍ ഏതെങ്കിലും ശരീരഭാഗമോ വസ്തുവോ കടത്തുക, അല്ലെങ്കില്‍ മറ്റൊരാളുമായി ഇങ്ങനെ ചെയ്യുക എന്നതാണ് Peneterative Sexual Assault. ഏഴുവര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ, ചിലപ്പോള്‍ ജീവപര്യന്തം വരെയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം.

Aggravated Peneterative Sexual Assault: പോക്സോ നിയമപ്രകാരം പൊലീസ് ഓഫീസര്‍, സായുധ സേനാ അംഗം, സര്‍ക്കാര്‍ ജീവനക്കാര്‍, റിമാന്‍ഡ് ഹോമിലെ, ജയിലിലെ, ആശുപത്രിയിലെ അല്ലെങ്കില്‍ സ്‌കൂളിലെ ജീവനക്കാരോ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഗൗരവം കൂടും. ഇവരില്‍ നിന്നുണ്ടാകുന്ന Peneterative Sexual Assault, മാരകായുധങ്ങള്‍, തീ, ചൂടായ വസ്തുക്കള്‍, ദ്രവിച്ച വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചുള്ള Peneterative Sexual Assault എന്നിവ Aggravated Peneterative Sexual Assault ആയാണ് പരിഗണിക്കുക.

ഇതിനു പുറമേ ഗ്യാങ് Peneterative Sexual Assault കാരണം അംഗഭംഗം വരികയോ മാനസികാരോഗ്യത്തെ ബാധിക്കുകയോ ലൈംഗികാവയവങ്ങള്‍ക്ക് പരുക്കേല്‍ക്കുകയോ പെണ്‍കുട്ടികളില്‍ ഗര്‍ഭാവസ്ഥയ്ക്ക് കാരണമാകുകയോ എച്ച്.ഐ.വി. അല്ലെങ്കില്‍ ജീവന് ഭീഷണിയായ മറ്റേതെങ്കിലും രോഗത്തിന് കാരണമാകുകയോ ചെയ്താല്‍ അതിനെയും Aggravated Peneterative Sexual Assault ആയാണ് പരിഗണിക്കുക. 12 വയസില്‍ താഴെയുള്ള കുട്ടിയെ അടുത്ത ബന്ധുവോ, കുട്ടികള്‍ക്ക് സേവനം നല്‍കുന്ന സ്ഥാപനത്തിന്റെ (സ്‌കൂള്‍ പോലുള്ള സ്ഥാപനങ്ങളുടെ) മേധാവിയോ ജീവനക്കാരോ, അല്ലെങ്കില്‍ കുട്ടിയ്ക്കുമേല്‍ അധികാരമോ വിശ്വാസ്യതയോ ഉള്ള വ്യക്തിയോ, ഒന്നിലേറെ തവണ Peneterative Sexual Assault നടത്തിയാലും അത് കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കും.

കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞുകൊണ്ട് Peneterative Sexual Assault നടത്തുക, നേരത്തെ ലൈംഗികാക്രമണക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വ്യക്തി കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുക, വര്‍ഗീയ സംഘര്‍ഷത്തിനിടയിലെ peneterative sexual assault, കുട്ടിയെ പൊതുമധ്യത്തില്‍ നഗ്നരായി നടത്തിക്കുക എന്നിവ Aggravated Peneterative Sexual Assault ആയി പരിഗണിക്കും. പത്തുവര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ, ചിലഘട്ടത്തില്‍ ജീവപര്യന്തം തടവും പിഴയും ശിക്ഷയായി ലഭിക്കും.

Sexual Assault: ലൈംഗിക ഉദ്ദേശ്യത്തോടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് Sexual Assault ആണ്. മൂന്നുവര്‍ഷത്തില്‍ കുറയാത്ത ഏഴുവര്‍ഷം വരെയുള്ള തടവും പിഴയുമാണ് ശിക്ഷ.

Aggravated Sexual Assault : പൊലീസ് ഓഫീസര്‍, സായുധന സേന അംഗം, സര്‍ക്കാര്‍ ജീവനക്കാര്‍, ജയില്‍, റിമാന്‍ഡ് ഹോം, ആശുപത്രി, സ്‌കൂള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ അല്ലെങ്കില്‍ മേല്‍പറഞ്ഞ ഗൗരവം കൂടിയ വിഭാഗത്തില്‍പ്പെടുന്ന ഏതെങ്കിലും വ്യക്തികളോ നടത്തുന്ന Sexual Assault. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത, ഏഴുവര്‍ഷം വരെയുള്ള തടവും പിഴയുമാണ് നിയമപ്രകാരമുള്ള ശിക്ഷ.

Sexual harassment: ശരീരഭാഗമോ ഏതെങ്കിലും വസ്തുവോ കാണിക്കുക, കുട്ടിയെ ലക്ഷ്യമിട്ട് മോശമായ ആംഗ്യം കാണിക്കുക, കുട്ടിയെ പോണോഗ്രാഫിക്കുവേണ്ടി ഭീഷണിപ്പെടുത്തുക, കുട്ടിയെക്കൊണ്ട് ശരീരം പ്രദര്‍ശിപ്പിക്കുക എന്നിവ സെക്ഷ്വല്‍ ഹരാസ്മെന്റിന്റെ പരിധിയില്‍ വരും. മൂന്നുവര്‍ഷം വരെ തടവും പിഴയും ഈടാക്കാവുന്ന കുറ്റം. പോണോഗ്രാഫിക്ക് കുട്ടിയെ ഉപയോഗിക്കുന്നതും പോക്സോ നിയമത്തിന്റെ പരിധിയില്‍വരും. അഞ്ചുവര്‍ഷംവരെ തടവും പിഴയും ലഭിക്കും.

ഏതെങ്കിലും കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ ചുമതലയുള്ള വ്യക്തി കുറ്റകൃത്യം ചെയ്തിട്ടും ആ വിവരം അറിഞ്ഞിട്ട് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയാണെങ്കില്‍ കീഴ് ജീവനക്കാരനും ഒരുവര്‍ഷംവരെ തടവു ശിക്ഷയും പിഴയും ലഭിക്കും. വീണ്ടും ഇത്തരക്കാര്‍ സമാനമായ പോക്സോ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ഏഴുവര്‍ഷംവരെ പിഴയും തടവും ലഭിക്കും. പോണോഗ്രാഫിക് പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി Peneterative Sexual Assault ന് വിധേയനാക്കുന്നത് പത്തുവര്‍ഷത്തില്‍ കുറയാത്ത തടവും ചിലപ്പോള്‍ ജീവപര്യന്തവും പിഴയും ഈടാക്കാവുന്ന കുറ്റമാണ്. വാണിജ്യ ലക്ഷ്യങ്ങള്‍ക്കായി കുട്ടി ഉള്‍പ്പെട്ട പോണോഗ്രാഫിക് മെറ്റീരിയല്‍ സൂക്ഷിക്കുന്നത് പോക്സോ നിയമപ്രകാരം മൂന്നുവര്‍ഷംവരെ തടവ് അല്ലെങ്കില്‍ പിഴ ഈടാക്കാവുന്ന കുറ്റമാണ്.

കുട്ടികള്‍ക്കെതിരേ മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി നേരിട്ടോ അല്ലാതെയോ ബോധ്യമുണ്ടായിട്ടും റിപ്പോര്‍ട്ടു ചെയ്യാതിരിക്കുന്നതും കുറ്റകരമാണ്. റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് കുട്ടികളാണെങ്കില്‍ അവര്‍ക്ക് നിയമം ബാധകമല്ല. ഏതെങ്കിലും വ്യക്തിയോ, ഏതെങ്കിലും കമ്പനിയുടേയോ സ്ഥാപനത്തിന്റെയോ ചുമതലയുള്ള വ്യക്തിയോ കേസ് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ആറുമാസത്തെ തടവോ പിഴയോ ഇവ രണ്ടുമോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കുട്ടികളാണ് കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതെങ്കില്‍ അവര്‍ക്ക് മനസിലാവുന്ന ലളിതമായ ഭാഷയില്‍ അത് രേഖപ്പെടുത്തണം

2019ലെ നിയമ ഭേദഗതി: 2019 ആഗസ്റ്റ് ആറിനാണ് പോക്‌സോ നിയമത്തില്‍ ഭേദഗതിവരുത്തി ഉത്തരവ് വന്നത്. ഇതുപ്രകാരം 16 വയസില്‍ താഴെയുള്ള കുട്ടികളെ peneterative sexual assault, ന് വിധേയരാക്കുന്നത് 20 വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ചിലപ്പോള്‍ ഇത് ജീവപര്യന്തം, അതിനര്‍ത്ഥം ആ വ്യക്തിയുടെ ജീവിതാവസാനം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായി പരിഗണിക്കും. aggravated peneterative sexual assault ആണെങ്കില്‍ വധശിക്ഷവരെ ലഭിക്കും.

പിടിക്കപ്പെട്ടാലും വീണ്ടും ചെയ്യും, ഒളിക്കും, വീണ്ടും പിന്തുടരും

കുട്ടികളോട് ലൈംഗീകാകര്‍ഷണം തോന്നുന്ന പീഡോഫീലിയ (Pedophilia) എന്ന മാനസിക രോഗം അത്രപെട്ടന്ന് ഉറ്റ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ തിരിച്ചറിയാന്‍ സാധിക്കില്ല. പീഡോഫീലിയ ഒരു രോഗമാണ്. ഈ രോഗം ആദ്യം മനസിലാക്കാന്‍ കഴിയുന്നത് രോഗിക്കുതന്നെയാണ്. സ്വന്തം പ്രവര്‍ത്തിയിലൂടെ മറ്റുള്ളവരും സമൂഹവും അറിഞ്ഞ് വരുമ്പോള്‍ രോഗിയുടെ ശരീരവും രോഗാവസ്ഥയിലെത്തിച്ചേരും. ഇതൊഴിവാക്കേണ്ടത് മറ്റാരേക്കാളും രോഗിയുടെ ആവശ്യമാണ്. എന്നാല്‍ സ്വന്തം ലൈംഗീക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സുരക്ഷിതരായിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരക്കാര്‍ കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ കാണുകയും സമാന മനസ്‌കരുമായി അത് പങ്കിടുകയും ചെയ്യുന്നത്.

ഒരിക്കല്‍ പിടിക്കപ്പെട്ടാലും ശിക്ഷ കഴിഞ്ഞ് തിരികെ വരുന്നവര്‍ വീണ്ടും അത്തരം കാര്യങ്ങള്‍ ചെയ്യുന്നുവെന്നത് പീഡോഫൈലുകളായ ആളുകളുണ്ടെന്നതിന് തെളിവാണ്. ഇത്തരക്കാരെ കണ്ടെത്തിയാല്‍ അവരെ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കിയതുകൊണ്ട് മാത്രം ഇതിനൊരു അറുതിയുണ്ടാകില്ല. അതിന് കൃത്യമായ ചികിത്സയാണ് വേണ്ടതെന്ന് നിരവധി തവണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും നടപടിയുണ്ടായിട്ടില്ല.

ഇത്തരം മാനസിക രോഗങ്ങളുള്ളവരെ മാത്രം ലക്ഷ്യമിട്ടും അതേ താത്പര്യങ്ങളുള്ളവരെ കണ്ടെത്തിയും പ്രവര്‍ത്തിക്കുന്ന റാക്കറ്റുകളാണ് പോലീസിന്റെ തലവേദന. അതിനെ എങ്ങനെ നേരിടാനാകുമെന്നാണ് നിയമസംവിധാനം നോക്കുന്നത്. ഇത് ശരിക്കും നമ്മുടെ നിയമ സംവിധാനങ്ങള്‍ നിരവധി പരീക്ഷണങ്ങളും പ്രതിസന്ധികളും നേരിടുന്ന മേഖലയാണിത്.

വിദ്യാര്‍ഥികള്‍ ഇരയും ഇരപിടിയനും ആകുമ്പോള്‍

കോവിഡ് വ്യാപനത്തിന് പിന്നാലെ വിദ്യാര്‍ഥികളും കൂടുതലായി കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതും വര്‍ധിക്കുന്നുവെന്ന് സൈബര്‍ ഡോം പറയുന്നു. മാത്രമല്ല സമൂഹത്തില്‍ കൂടുതല്‍ ഉന്നതരായ ഐടി പ്രൊഫഷനിലുള്ള വ്യക്തികളും ഈ കണ്ണികളില്‍ ധാരാളമുണ്ട്. തങ്ങളെ പിടിക്കില്ല എന്ന വിശ്വാസം അവര്‍ക്കുണ്ട്. വീണ്ടും വീണ്ടും ഇതേ കുറ്റം ചെയ്യുന്നവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൂടുതലും വരുന്നത് പ്രായപൂര്‍ത്തിയാകാത്തവരാണ്. അവരെ കൗണ്‍സിലിങ്ങിലൂടെ ബോധവത്കരിക്കുകയാണ് ചെയ്യുന്നത്. 15- മുതല്‍ 17 വരെയുള്ള പ്രായത്തിലുള്ളവര്‍. അല്ലാത്തവരും ഉണ്ട്. പ്രായപൂര്‍ത്തിയാകാത്തവരെ കൗണ്‍സിലിങ് നല്‍കി അതിന്റെ ദൂഷ്യവശങ്ങള്‍ മനസിലാക്കി കൊടുക്കുകയാണ് ചെയ്യുക. അങ്ങനെ മാത്രമേ അവരെ നേരായ വഴിയില്‍ കൂടി കൊണ്ടുവരാന്‍ സാധിക്കൂ. കുട്ടികള്‍ കൂടുതലും കൃത്യമായ അറിവില്ലാതെയാണ് ഇത്തരം സൈറ്റുകളിലേക്ക് പോകുന്നത്.

(തുടരും)

Content Highlights: Pedophilia, child abuse, Child Pornography Site


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented