ചെറുതോണി : ഇടുക്കി ജില്ലാതല പട്ടയമേളയിൽ നേരിട്ട് എത്തി പട്ടയം ഏറ്റുവാങ്ങാൻ കഴിയാതിരുന്ന 76-കാരിക്ക് പട്ടയം വീട്ടിലെത്തിച്ച് നൽകി.

To advertise here,

തങ്കമണി വില്ലേജിലെ പുളിക്കത്തറയിൽ നന്ദിനിക്കാണ് ഇടുക്കി ഭൂമി പതിവ് ഓഫീസിലെ സ്പെഷ്യൽ തഹസിൽദാർ മനോജ് കുമാർ എസ്. പട്ടയം വീട്ടിലെത്തിച്ച് നൽകിയത്.

വാർധക്യസഹജമായ ബുദ്ധിമുട്ടുകളും അസുഖവുംമൂലം യാത്ര ചെയ്യാൻ കഴിയാത്ത നന്ദിനി ഓക്സിജൻ സഹായത്തോടെയാണ് കഴിയുന്നത്.

27 സെന്റ് സ്ഥലത്തിനാണ് പട്ടയം അനുവദിച്ചത്. റവന്യൂ ഇൻസ്പെക്ടർ നിഷാമോൾ എം.പി., ക്ലാർക്കുമാരായ ശരണ്യാ സോമൻ, ആര്യ വി.ബി. എന്നിവർ കട്ടപ്പന അമ്പലക്കവലയിലെ വീട്ടിലെത്തിയാണ് പട്ടയം കൈമാറിയത്.