നെടുങ്കണ്ടം : കല്ലാർ ഡാമിലേക്കും കല്ലാർ പുഴയിലേക്കും സമൂഹവിരുദ്ധർ രാത്രിയുടെ മറവിൽ ശൗചാലയമാലിന്യം തള്ളി.
കുടിവെള്ളസ്രോതസ്സായ പുഴയിലേക്ക് വലിയ അളവിൽ മാലിന്യം ഒഴുക്കിയതോടെ കല്ലാർ ടൗണിൽ രൂക്ഷമായ ദുർഗന്ധം പടർന്നു. ഇതോടെ, വ്യാപാരികളും നാട്ടുകാരും യാത്രക്കാരുമടക്കം ദുരിതത്തിലായി. പ്രഭാതസവാരിക്കിറങ്ങിയവരും വ്യാപാരികളുമാണ്, പ്രദേശത്ത് അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടത് ആദ്യം ശ്രദ്ധിച്ചത്. ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി വന്നുപോകുന്ന കല്ലാർ ടൗണിൽ നിൽക്കാൻപോലും കഴിയാത്ത സാഹചര്യമാണ്. സ്കൂൾവിദ്യാർഥികൾ, ഉദ്യോഗാർഥികൾ, വ്യാപാരികൾ തുടങ്ങി ഒട്ടേറെപ്പേരുടെ ദൈനംദിനജീവിതത്തെയും സംഭവം ബാധിച്ചു.
സംഭവമറിഞ്ഞ് നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നാട്ടുകാരുടെയും ഇരുപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസിൽ പരാതി നൽകി. മാലിന്യം തള്ളിയത് കെ.എസ്.ഇ.ബി. ഡാം സേഫ്റ്റി വിഭാഗത്തിന്റെ അധീനതയിലുള്ള പ്രദേശത്തായതിനാൽ, അവിടെയും പരാതി നൽകി. ഡാം സേഫ്റ്റി വിഭാഗം മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണെടുത്ത് മാലിന്യം മൂടി. ആരോഗ്യവകുപ്പ് അധികൃതർ ബ്ലീച്ചിങ് പൗഡറുപയോഗിച്ച് ശുചീകരണനടപടികളും സ്വീകരിച്ചു. സമീപത്തെ സി.സി.ടി.വി. ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Published: 04 Nov 2026, 01:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented