രാജാക്കാട് : ഒരു വർഷം മുൻപ് വയോധികയെ കെട്ടിയിട്ട് വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും കവർന്ന കേസിൽ ഒളിവിലായിരുന്ന ഒന്നാംപ്രതി അറസ്റ്റിൽ. കോട്ടയം വാഴൂർ ചാമംപതാൽ കാരിത്തറ വീട്ടിൽ അൽത്താഫ് (32)-നെയാണ് കോയമ്പത്തൂരിൽ നിന്ന് രാജാക്കാട് പോലീസ് അറസ്റ്റുചെയ്തത്.
2025 ഡിസംബർ 14-ന് രാജകുമാരി നടുമറ്റം പാലക്കുന്നേൽ മറിയക്കുട്ടി (80)-യെ ഊണ് മേശയുടെ കാലിൽ തുണി ഉപയോഗിച്ച് കെട്ടിയിട്ടശേഷം ഒരു പവൻ തൂക്കംവരുന്ന മൂന്ന് സ്വർണ മോതിരങ്ങളും അലമാരയിലുണ്ടായിരുന്ന 3,000 രൂപയും മോഷ്ടിച്ച കേസിലാണ് അൽത്താഫ് അറസ്റ്റിലായത്. മറിയക്കുട്ടിയുടെ മകളുടെ മകൻ പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ(34), സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിനി അനില(32), തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ (സരോജ-39) എന്നിവരും അൽത്താഫിനൊപ്പം കവർച്ചയിൽ പങ്കെടുത്തിരുന്നു. മോഷണത്തിനിടെ മറിയക്കുട്ടി കെട്ടഴിച്ച് പുറത്തേക്ക് ഓടിയതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങൾക്കുശേഷം രണ്ടാംപ്രതിയായ സോണിയയെ മണർകാടുള്ള വാടക വീട്ടിൽനിന്നും മൂന്നും നാലും പ്രതികളായ സൈബു, അനില എന്നിവരെ പാലക്കാട്ടുനിന്നും രാജാക്കാട് പോലീസ് അറസ്റ്റുചെയ്തിരുന്നു.
ജാമ്യത്തിലിറങ്ങിയ സോണിയക്കൊപ്പം കോയമ്പത്തൂരിൽ താമസിച്ച് ഡ്രൈവർ ജോലിചെയ്തുവരുകയായിരുന്നു അൽത്താഫ്. ഇയാൾക്കെതിരേ മണിമല, പള്ളിക്കത്തോട്, തൊടുപുഴ, പുത്തൻകുരിശ്, എരുമേലി എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽകേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
Published: 03 Nov 2026, 01:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented