ഇടുക്കി : കേരളപ്പിറവി ദിനത്തോടും കേരള പോലീസിന്റെ 70-ാം രൂപവത്കരണ വാർഷികത്തോടും അനുബന്ധിച്ച് തിരുവനന്തപുരം എസ്.എ.പി. ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ വിതരണംചെയ്തു. ഇടുക്കി ജില്ലയിൽനിന്ന് മെഡലിന് അർഹരായ 14 ഉദ്യോഗസ്ഥർക്ക്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ മെഡലുകൾ സമ്മാനിച്ചു.
സബ് ഇൻസ്പെക്ടർമാരായ വി.കെ.ഷാജികുമാർ (മൂന്നാർ), എച്ച്.സനൽകുമാർ (ദേവികുളം), ജെ.മനോജ് കുമാർ(ജില്ലാ ക്രൈംബ്രാഞ്ച്), എ.എം.ലൈല (ജില്ലാ ക്രൈംബ്രാഞ്ച്), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വിജയാനന്ദ് സോമൻ (കരിമണൽ), സി.വി.മഞ്ജു (കട്ടപ്പന), പി.പി.നിസാർ (കൺട്രോൾ റൂം, ഇടുക്കി), സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി.എം.ജോസഫ്, എം.എസ്. അനൂപ് (കട്ടപ്പന), എ.ഷാജഹാൻ (കുളമാവ്), വി.ശിവകുമാർ (തൊടുപുഴ സി.ആർ.വി), വി.വിനീത് (സ്പെഷ്യൽ ബ്രാഞ്ച്), വി.വി. സുനീഷ് കുമാർ (കട്ടപ്പന), സിവിൽ പോലീസ് ഓഫീസർ ധന്യ മോഹനൻ (ഇടുക്കി ജില്ലാ ഹെഡ്ക്വാർട്ടേഴ്സ്) എന്നിവരാണ് മെഡലിന് അർഹരായത്. ഉദ്യോഗസ്ഥരെ ഇടുക്കി ജില്ലാ പോലീസ് അഭിനന്ദിച്ചു.
Published: 03 Nov 2026, 01:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented