വണ്ടിപ്പെരിയാർ : അധ്യാപക ദിനത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാർ ഗവ. യു.പി. സ്കൂളിൽ സംഘടിപ്പിച്ച ‘ഗുരുസൗഹൃദ സംഗമം’ ശ്രദ്ധേയമായി. പതിറ്റാണ്ടുകൾക്ക് മുന്പ് തങ്ങൾ അക്ഷരവെളിച്ചം പകർന്നുനൽകിയ സ്കൂളിലേക്ക് വീണ്ടുമെത്തിയ പൂർവ അധ്യാപകർക്ക് മുന്നിലേക്ക്, തങ്ങളുടെ പ്രിയപ്പെട്ട പഴയ വിദ്യാർഥികൾ ഇന്ന് അതേ വിദ്യാലയത്തിലെ അധ്യാപകരായി അറിവ് പകരുന്നത് കണ്ടപ്പോൾ ആനന്ദക്കണ്ണീരണിഞ്ഞു.
സംഗമം അഡ്വ. സിറിയക് തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപകൻ എസ്.ടി. രാജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പൂർവ അധ്യാപകരെയും നിലവിലുള്ള അധ്യാപകരെയും ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് അധ്യാപകരും ജനപ്രതിനിധികളും പൂർവ വിദ്യാർഥികളും തങ്ങളുടെ പഴയകാല അനുഭവങ്ങൾ പങ്കുവെച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണിമേഖല, പഞ്ചായത്തംഗം ആർ. സെൽവത്തായ്, പി.ടി.എ. പ്രസിഡന്റ് ഭരത്, പൂർവ അധ്യാപകരായ എം.എം. ജലാലുദീൻ, പി. ദേവാശീർവാദം, അധ്യാപകരായ കെ.എൽ. ജീജ, ഡി. സെൽവം, എസ്. സൂറത്തുൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Published: 05 Sept 2026, 12:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented