ബെംഗളൂരു : ബെംഗളൂരുവിലെ പ്രമുഖ നക്ഷത്ര റിസോർട്ടിന്റെ അടുക്കള പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. എയർപോർട്ട് റോഡിലെ സഹകർനഗറിലെ (ഡോളേഴ്‌സ് കോളനി) ചെയർമാൻസ് ക്ലബ് റിസോർട്ടിനെതിരേയാണ് നടപടി. വൃത്തിഹീനമായാണ് അടുക്കള പ്രവർത്തിച്ചുവന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ കമ്മിഷണർ അറിയിച്ചു.

To advertise here,

കാലാവധി കഴിഞ്ഞ 40 കിലോഗ്രാം മുളക് പിടിച്ചെടുത്തു. എഫ്.എസ്.എസ്.എ.ഐ. നിബന്ധന പ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്താത്ത അഞ്ച് കിലോ റൊട്ടിപ്പൊടിയും അഞ്ച് കിലോ കരിംജീരകവും പിടികൂടി. ഭക്ഷണം പാകംചെയ്യുന്നതിൽ കൃത്രിമനിറങ്ങൾ ഉപയോഗിക്കുന്നതായും കണ്ടെത്തി.

ഭക്ഷ്യസാധനങ്ങൾ സൂക്ഷിച്ചുവെക്കുന്നതിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല.

സസ്യാഹാരവിഭവങ്ങളും മാംസാഹാരവിഭവങ്ങളും ഒന്നിച്ചാണ് സൂക്ഷിച്ചുവെച്ചിരുന്നത്. ആരോഗ്യമന്ത്രി യു.ടി. ഖാദറിന്റെ നിർദേശപ്രകാരം സംസ്ഥാനവ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് റിസോർട്ടിൽ ഉദ്യോഗസ്ഥരെത്തിയത്.