മുരിക്കാശേരി : നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആഭ്യ‌ന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്-തൂഫാൻ ജാഗരൺ-ലഹരിവിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ലഹരി ശൃംഖലയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. പോലീസ് ഡോഗ് സ്‌ക്വാഡിന് ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം നൽകി വരികയാണ്.

തൂഫാന്റെ മറ്റൊരു മുഖമായ തൂഫാൻ ജാഗരണാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റോയി കെ.പൗലോസ് എം.എൽ.എ. അധ്യക്ഷനായി. ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, ഡീൻ കുര്യാക്കോസ് എം.പി., സർക്കാർ ചീഫ് വിപ് അപു ജോൺ ജോസഫ്, എം.എൽ.എ. മാരായ അഡ്വ. സിറിയക് തോമസ്, സേനാപതി വേണു, എറണാകുളം റേഞ്ച് ഡി.ഐ.ജി. ജി.എച്ച്. യതീഷ് ചന്ദ്ര, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ. എ. നാസിം, കോളജ് പ്രിൻസിപ്പൽ പ്രൊഫ. സിജോ പി.ജോർജ് തുടങ്ങിയവർ സംസാരിച്ചു.