വണ്ടിപ്പെരിയാർ ടൗണിലെ സീബ്രാലൈൻ മാഞ്ഞുപോയിട്ട് മാസങ്ങൾ
വണ്ടിപ്പെരിയാർ : ടൗണിലെ സീബ്രാലൈനുകൾ മാഞ്ഞുപോയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.
ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ കാരണം സ്കൂൾ കുട്ടികളും കാൽനടയാത്രക്കാരും റോഡ് മുറിച്ചുകടക്കാൻ കഴിയാതെ വൻദുരിതമാണ് അനുഭവിക്കുന്നത്.
സ്കൂൾ സമയങ്ങളിൽ രാവിലെയും വൈകീട്ടും വണ്ടിപ്പെരിയാർ ടൗണിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. സ്കൂൾ വിദ്യാർഥികളും മുതിർന്നവരും ഉൾപ്പെടെ നിരവധിപേരാണ് ദിവസേന ഇവിടെ റോഡ് കടക്കുന്നത്. കൂടാതെ, ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ടൗണിലെ ഭൂരിഭാഗം ഭാഗങ്ങളിലും സീബ്രാലൈനുകൾ പൂർണമായി മാഞ്ഞുപോയതിനാൽ വേഗത്തിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാൽനടയാത്രക്കാരെ പെട്ടെന്ന് ശ്രദ്ധിക്കാൻ സാധിക്കുന്നില്ല. ഇത് ഇവിടെ വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്.
നിലവിൽ ടൗണിൽ ഡ്യൂട്ടിയിലുള്ള ഹോം ഗാർഡിന്റെ സഹായം മാത്രമാണ് കുട്ടികൾക്കും മറ്റ് യാത്രക്കാർക്കും റോഡ് മുറിച്ചുകടക്കാനുള്ള ഏക ആശ്രയം. ശബരിമല തീർഥാടന കാലം ആരംഭിക്കാൻ ഒന്നരമാസം മാത്രം ബാക്കിനിൽക്കെ, തിരക്ക് ഇനിയും വർധിക്കും. ടൗണിലെ തിരക്ക് ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെട്ട് ദേശീയപാതയിലെ മാഞ്ഞുപോയ സീബ്രാലൈനുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.
Published: 22 Sept 2026, 02:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented