പൈനാവ് : ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശുവികസനവകുപ്പിനുകീഴിൽ ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ്‌ ലൈൻ ഇടുക്കി ഓഫീസിൽ വിദ്യാർഥികൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ‘റീച്ച് ഔട്ട് 1098– ആവശ്യമുള്ളപ്പോൾ ഒരു സുഹൃത്ത്’ എന്ന പേരിൽ നടത്തിയ പരിപാടിയിൽ വാഴത്തോപ്പ് ഗിരിജ്യോതി സി.എം.ഐ. പബ്ലിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.

To advertise here,

 

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും ചൈൽഡ് ഹെൽപ്പ്‌ ലൈനിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക, സഹായം ആവശ്യമായ സാഹചര്യങ്ങളിൽ 1098 എന്ന സൗജന്യ ഹെൽപ്പ്‌ ലൈൻ നമ്പരിന്റെ സേവനം പ്രയോജനപ്പെടുത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

 

ചൈൽഡ് ഹെൽപ്പ്‌ ലൈൻ കോഡിനേറ്റർ ഗീതു എം.ടി. ഉദ്ഘാടനം ചെയ്തു. ചൈൽഡ് ഹെൽപ്പ്‌ ലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് കൗൺസിലർ ടോംസി മാണിയും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് കേസ് വർക്കർ രഞ്ജിത് ടോമും ക്ലാസുകൾ നയിച്ചു.

സൂപ്പർവൈസർമാരായ നീതു ജോസഫ്, ശാന്തിനി എസ്., കേസ് വർക്കർമാരായ അനൂപ് കെ. സുരേഷ്, ശ്രുതി രാജൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.