അടിമാലി : പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മറയൂർ മഹിളാ ശിക്ഷൺ കേന്ദ്രത്തിൽ അഭയംതേടിയ പെൺകുട്ടികൾക്ക് ഓണസമ്മാനമായി പുതുവസ്ത്രങ്ങളെത്തിച്ച് അടിമാലി എസ്.എൻ.ഡി.പി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ്.
എൻ.എസ്.എസ്. വൊളന്റിയർ അമ്ന ഫാത്തിമ തന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരസ്ഥാപനത്തിൽ നിന്നുള്ള പുത്തൻ വസ്ത്രങ്ങൾ കുട്ടികൾക്ക് സൗജന്യമായി നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. അമ്നയുടെ മാതാവും സ്റ്റുഡന്റ്സ് മെന്ററുമായ ആസിയ ഷമീറിന്റെ സഹകരണത്തോടെ ഏകദേശം 80,000 രൂപ വിലമതിക്കുന്ന വസ്ത്രങ്ങളാണ് കേന്ദ്രത്തിൽ എത്തിച്ചുനൽകിയത്.
സ്കൂൾ പ്രിൻസിപ്പൽ എം.എസ്. അജി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബി. അജയ്,അധ്യാപിക രമ്യമോൾ എം.എം., വൊളന്റിയർമാരായ അമ്ന ഫാത്തിമ, ഹരിനാരായണൻ, അദികൃഷ്ണ, വൈഗ, അവന്തിക, സൂര്യഹരി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Published: 06 Sept 2026, 12:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented