വണ്ടിപ്പെരിയാർ : തോട്ടം മേഖലയിലെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി വണ്ടിപ്പെരിയാറിൽ ഉപവാസസമരം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് വി.സി. വർഗീസിന്റെ നേതൃത്വത്തിൽ നടന്ന സമരം സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്തു.
പതിറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാർ നിർമിച്ച ലയങ്ങൾ ഇന്ന് ജീർണാവസ്ഥയിലാണ് മഴക്കാലത്ത് മേൽക്കൂര ചോരുന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റുകൾ കെട്ടിയാണ് തൊഴിലാളികൾ രാത്രി കഴിച്ചുകൂട്ടുന്നതെന്നും നേതാക്കൾ പറഞ്ഞു. മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികൾ തോട്ടം തൊഴിലാളികളെ അവഗണിച്ചുവെന്നും എല്ലാ ബജറ്റുകളിലും തൊഴിലാളികളുടെ ക്ഷേമത്തിനും ലയങ്ങളുടെ നവീകരണത്തിനുമായി തുക വകയിരുത്തിയെങ്കിലും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും നേതാക്കൾ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ഉപവാസസമരം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ സി. സന്തോഷ് കുമാർ, കെ. കുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷാജി നെല്ലിപ്പറമ്പിൽ, എ.വി. മുരളി, രത്നമ്മ ഗോപിനാഥ്, അഡ്വ. ഷൈൻ വർഗീസ്, അഡ്വ. സ്റ്റീഫൻ ഐസക്, ഗൗതം കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
സമാപനസമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഉപവാസം അനുഷ്ഠിച്ച വി.സി. വർഗീസിന് ഇളനീർ നൽകി സമരം അവസാനിപ്പിച്ചു.
Published: 08 Sept 2026, 03:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented