മറയൂർ : പട്ടിക്കാട്-മറയൂർ ഗ്രാമം റോഡ് തകർന്നിട്ട് വർഷങ്ങളായി. പാത നവീകരിക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ തയ്യാറാകാതെ അധികൃതർ.

To advertise here,

പട്ടിക്കാട്, മറയൂർ ഗ്രാമം എന്നീ രണ്ട്‌ ഗ്രാമങ്ങൾ ബന്ധിപ്പിക്കുന്ന ഏക പാതയാണിത്. കൂടാതെ മറയൂർ ചന്ദന ഡിവിഷനിലെയും ചിന്നാർ വന്യജീവി സങ്കേതത്തിലെയും ഏഴു ഗോത്രഗ്രാമങ്ങളിലേക്കും പോകുന്നത് ഈ പാതവഴിയാണ്.

ബൈക്കിൽപോലും പോകാൻ കഴിയാത്ത വിധം പാതയിൽ വലിയ കുഴികളും പൂർണമായും ടാറിങ് തകർന്ന നിലയിലുമാണ് ഉള്ളത്.

എത്രയും പെട്ടെന്ന് ഈ പാത നവീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം.