കാൻസർ എന്നു കേൾക്കുമ്പോഴേക്കും മരണം എന്നു വിധിച്ചിരുന്ന നാളുകളിൽ നിന്ന് ഇന്ന് ചികിത്സാമേഖല ഏറെ മാറി. പ്രാരംഭഘട്ടത്തിൽ കണ്ടെത്തി മതിയായ ചികിത്സ ഉറപ്പാക്കിയാൽ കാൻസറിനെയും അതിജീവിക്കാനാവും. ലോകകാൻസർ ദിനത്തിൽ രോഗത്തെ അതിജീവിച്ചതിനെക്കുറിച്ച് നിരവധി പേർ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ നിർമാതാവും മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോൻ തന്റെ അച്ഛനെക്കുറിച്ച് പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സുപ്രിയ അച്ഛനെക്കുറിച്ച് കുറിച്ചിരിക്കുന്നത്.
ലോകകാൻസർ ദിനമാണിന്ന്. നിരവധി ജീവനുകൾ നഷ്ടപ്പെടുകയും തന്റെയുൾപ്പെടെ നിരവധി കുടുംബങ്ങൾ ഈ ഭയാനകമായ രോഗത്താൽ തകർന്നടിഞ്ഞു എന്നും സുപ്രിയ കുറിച്ചു. വരുംവർഷങ്ങളിൽ കാൻസർ ചികിത്സാരംഗത്തെ മുന്നേറ്റത്തിന് പ്രതീക്ഷിക്കുന്നുവെന്നും തന്നെപ്പോലെ പ്രിയ്യപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ സങ്കടത്തോടൊപ്പം ചേർന്നുനിൽക്കുന്നു എന്നും സുപ്രിയ കുറിച്ചു. രോഗത്തെ അതിജീവിച്ചവർ കൂടുതൽ കരുത്തരാവട്ടെ എന്നും പറഞ്ഞാണ് സുപ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അച്ഛനെക്കുറിച്ച് നിരന്തരം പങ്കുവെക്കാറുള്ളയാളാണ് സുപ്രിയ. കാൻസർ അച്ഛനെ കവർന്നെടുത്തതിനെക്കുറിച്ചും ആ ദുഃഖത്തെ ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും സുപ്രിയ പറഞ്ഞിട്ടുണ്ട്. കാൻസറിന്റെ നാലാംസ്റ്റേജിലായിരുന്ന സുപ്രിയയുടെ അച്ഛൻ 2021ലാണ് മരണമടയുന്നത്.
കാൻസറിനെ അതിജീവിച്ച നടി മംമ്ത മോഹൻദാസും മനോഹരമായൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. കാൻസർ എന്നത് യഥാർഥമാണെന്നും എന്നാൽ നിങ്ങൾ വേണമെന്നു വിചാരിച്ചാൽ അതിനെ താൽക്കാലികമാക്കാം എന്നുമാണ് മംമ്ത കുറിച്ചത്. അവനവനോട് അൽപം അനുകമ്പയുള്ളവരാകൂ എന്നും ഭാരത്തെ ലഘൂകരിക്കൂ എന്നും മംമ്ത പറഞ്ഞു. ലോകകാൻസർ ദിനത്തിൽ തന്നോടുള്ള ചെറിയ ഓർമപ്പെടുത്തൽ ആണ് ഇതെന്നും സുഖം പ്രാപിക്കട്ടെ എന്നും പറഞ്ഞാണ് മംമ്ത കുറിപ്പ് അവസാനിപ്പിച്ചത്.
Content Highlights: supriya menon not on world cancer day
Published: 04 Feb 2023, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented