എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒരു പോലെ കഴിക്കാനും ഏത് സമയത്ത് വേണമെങ്കിലും വളരെ എളുപ്പം ഉണ്ടാക്കാവുന്നതുമായ ആഹാരപദാര്‍ഥമാണ് ഇന്‍സ്റ്റന്റ് നൂഡില്‍സ്. രാവിലെയും ഉച്ചയ്ക്കും രാത്രിയുമെല്ലാം ലഞ്ചെന്നോ ഡിന്നറെന്നോ വ്യത്യാസമില്ലാതെ പലരും ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിക്കാറുണ്ട്. അത് രുചികരവും ലാഭകരവുമാണ്. എന്നാല്‍ ഈ സൗകര്യങ്ങളൊക്കെ നിലനില്‍ക്കെ തന്നെ അതിന് ദൈനം ദിന ജീവിതത്തില്‍ നമ്മള്‍ പലപ്പോഴും അവഗണിക്കുന്ന നിരവധി ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്.
മിക്ക ഇന്‍സ്റ്റന്റ് നൂഡില്‍സുകളും റിഫൈന്‍ഡ് ഗോതമ്പോ, മൈദയോ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. അതിനാല്‍ ഇതില്‍ നാരുകള്‍ കുറവാണ്. മാത്രമല്ല മറ്റ് പോഷകങ്ങളൊന്നും അടങ്ങിയിട്ടുണ്ടാവില്ല. ഇതിനൊപ്പമുള്ള സീസണിങ് പാക്കറ്റിലാകട്ടെ സോഡിയം അമിതമായി ചേര്‍ത്തിട്ടുമുണ്ടാവും. അത് ചിലപ്പോള്‍ ദിവസേന കഴിക്കാവുന്ന പരമാവധി അളവിലും കൂടുതലായിരിക്കും. അമിതമായ സോഡിയം ഉപയോഗം രക്ത സമ്മര്‍ദ്ദം കൂടുന്നതിനും ഹൃദ്രോഗങ്ങളും സ്‌ട്രോക്കും ഉണ്ടാവുന്നതിനും വഴിവെക്കും.
തീര്‍ന്നില്ല മോണോ സോഡിയം ഗ്ലൂട്ടമേറ്റ് (എംഎസ്ജി) പോലുള്ള ചേരുവകളും പ്രിസര്‍വേറ്റീവുകളും രുചി കൂട്ടുന്നതിനും ഏറെ നാള്‍ കേടുവരാതിരിക്കുന്നതിനുമായി ഇതില്‍ ചേര്‍ത്തിട്ടുണ്ടാവും. ചെറിയ അളവിലുള്ള എംഎസ്ജി ഉപയോഗം ആളുകള്‍ക്ക് കുഴപ്പമില്ലെങ്കിലും, അമിതമായ ഉപയോഗം ചിലയാളുകളില്‍ വയറുവേദന, തലവേദന ഉള്‍പ്പടെയുള്ള അസ്വസ്ഥതകള്‍ക്കിടയാക്കും.
ഇന്‍സ്റ്റന്റ് നൂഡില്‍സുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്‌നം ഉയര്‍ന്ന പൂരിത കൊഴുപ്പിന്റെ അളവാണ്. പാം ഓയിലില്‍ നേരത്തെ വറുത്തെടുക്കുന്ന ഇവയില്‍ കാലക്രമേണ ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും കൊളസ്‌ട്രോള്‍ അളവ് വര്‍ധിപ്പിക്കുന്നതിനും കാരണമാകുന്ന അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു.
സന്തുലിതമായ ആഹാര രീതി
- ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ഇന്‍സ്റ്റന്റ് നൂഡില്‍സ് ഇഷ്ടപ്പെടുന്നുവെങ്കില്‍ അവ പൂര്‍ണമായും ഒഴിവാക്കണമെന്നില്ല. എന്നാല്‍ സന്തുലിതമായ സമീപനം ആഹാര രീതിയില്‍ ആവശ്യമാണ്.
- ചീര, ബെല്‍ പെപ്പര്‍, കാരറ്റ് പോലുള്ളവ ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക, ഇത് വിറ്റാമിനുകള്‍ നല്‍കുന്നതിനൊപ്പം ഫൈബറും ശരീരത്തിലെത്തിക്കും.
- നൂഡില്‍സ് പാക്കറ്റിനൊപ്പം ലഭിക്കുന്ന സീസണിങ് ഒഴിവാക്കി, നിങ്ങള്‍ സ്വന്തമായുണ്ടാക്കിയ പൊടികള്‍ ചേര്‍ത്ത് പാകം ചെയ്യുക, ഇത് സോഡിയത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
- മുട്ട, ഗ്ലില്‍ഡ് ചിക്കന്‍, ബോയില്‍ഡ് ചിക്കന്‍ പോലെ പ്രോട്ടീന്‍ ഉറവിടങ്ങളായ ആഹാരങ്ങളും ശീലമാക്കുക.
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇന്‍സ്റ്റന്റ് നൂഡില്‍സ് ആരോഗ്യകരമാക്കാം.
Content Highlights: Learn about the health risks of instant noodles (high sodium, unhealthy fats) and tips
Published: 15 Sept 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented