
കോഴിക്കോട്: അശാസ്ത്രീയമായ ചികിത്സാരീതികളെ ആശ്രയിക്കുന്നതും അശ്രദ്ധമായ ജീവിത-ഭക്ഷണ ശീലങ്ങളുമാണ് പ്രമേഹരോഗത്തെ സങ്കീര്‍ണതയിലെത്തിക്കുന്നതെന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. കെ.ജി. സജീത് കുമാര്‍. കൃത്യമായ ചികിത്സയും ജീവിത ശൈലീപരിഷ്‌കരണവും നിത്യവ്യായാമവുംകൊണ്ട് പ്രമേഹരോഗ നിയന്ത്രണം സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക പ്രമേഹ ദിനത്തില്‍ നടക്കാവ് രാജേന്ദ്ര ഹോസ്പിറ്റലില്‍ സൗജന്യ മെഗാ പ്രമേഹരോഗ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനസിക സമ്മര്‍ദം (സ്ട്രസ്സ്) കേരളത്തില്‍ പ്രമേഹരോഗികള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഡോക്ടര്‍മാര്‍ക്കിടയില്‍പ്പോലും സ്ട്രസ്സും അതുവഴിയുണ്ടാകുന്ന പ്രമേഹവും അനുബന്ധ രോഗങ്ങളും വര്‍ധിച്ചുവരുകയാണ്. പ്രമേഹം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുമെന്നതിനാല്‍ രോഗത്തിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മാനേജിങ് ഡയറക്ടര്‍ ഡോ. വിജയറാം രാജേന്ദ്രന്‍, ഡയറക്ടര്‍ ലത മോഹന്‍രാജ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സെഡ്രിക് ഫ്രാന്‍സിസ് റിലേഷന്‍ മാനേജര്‍ എ.വി. വരുണ്‍ദേവ്, കോഴിക്കോട് ഐ.എച്ച്.ആര്‍.ഡിയിലെ എന്‍.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ കെ. മുഹമ്മദ് സഞ്ജിദ്, ആര്‍.എസ്. അപര്‍ണ എന്നിവര്‍ സംസാരിച്ചു.
പ്രമേഹരോഗ നിര്‍ണയം, വൃക്ക പരിശോധന, കൊളസ്‌ട്രോള്‍, തൈറോയിഡ് പരിശോധനകള്‍ ക്യാമ്പില്‍ സൗജന്യമായി നല്‍കി. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, ആരോഗ്യ പരിപാലന മാര്‍ഗങ്ങള്‍, തുടര്‍ ചികിത്സാ നിര്‍ദേശങ്ങള്‍ തുടങ്ങിയവക്കായി കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. ഇരുനൂറോളം പേര്‍ ക്യാമ്പിലെത്തി പരിശോധനകള്‍ നടത്തി. പ്രശസ്ത പ്രമേഹരോഗ വിദഗ്ധനും ഫിസിഷ്യനുമായ ഡോ. എസ്.കെ. സുരേഷ് കുമാര്‍, ഡോ. പി.കെ. സിന്ധു, ഡോ. ശ്രീനാഥ് ശങ്കര്‍ അയ്യര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
കോഴിക്കോട് രാജേന്ദ്ര ഹോസ്പിറ്റലും ഡോ. എസ്.കെ. സുരേഷ്‌സ് ഡയബെറ്റിസ് റിലീഫ് ഇനീഷ്യേറ്റിവും ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോഴിക്കോട് ഐ.എച്ച്.ആര്‍.ഡിയിലെ എന്‍.എസ്എസ് വളണ്ടിയര്‍മാരും ക്യാമ്പുമായി സഹകരിച്ചു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ച് വളണ്ടിയര്‍മാര്‍ മാതൃകകള്‍ പ്രദര്‍ശിപ്പിച്ച് ബോധവല്‍ക്കരണം നടത്തി.
Content Highlights: Free Diabetes Camp in Kozhikode: Focus on Lifestyle Changes
Published: 14 Nov 2024, 09:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented