കൊച്ചി: ബ്ലൂ സ്റ്റാർ എൻജിനീയറിംഗ് ആൻഡ് ഇലക്ട്രോണിക്‌സിന്റെ മെഡിക്കൽ മെഡ്ടെക് സൊലൂഷൻസ് ബിസിനസ് ഏറ്റെടുക്കൽ പൂർത്തിയാക്കിയതായി കൊച്ചി ആസ്ഥാനമായ സൈറിക്സ് ഹെൽത്ത്‌ കെയർ അറിയിച്ചു. ഇതോടെ മെഡിക്കൽ ഇമേജിങ്, ഉപകരണങ്ങളുടെ വിൽപ്പന, ഇൻസ്റ്റലേഷൻ, മെയിന്റനൻസ്, റിപ്പയർ തുടങ്ങിയ മേഖലകളിലെ സൈറിക്സിന്റെ ശേഷി കൂടുതൽ ശക്തമാകും. നിലവിൽ 320 കോടി രൂപ വിറ്റുവവരവുള്ള കമ്പനി ഇതോടെ 30-40% വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും സഹസ്ഥാപകരും എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുമായ അജിത് കുമാർ എസ്, ജോയ് കെ. ജോൺ എന്നിവർ അറിയിച്ചു.

To advertise here,

ബ്ലൂ സ്റ്റാറിന്റെ മെഡ്ടെക് വിഭാഗത്തിലെ പരിചയസമ്പന്നരായ ജീവനക്കാരും ഉപഭോക്തൃ ബന്ധങ്ങളും സിടി, എംആർഐ രംഗത്തെ വൈദഗ്ധ്യവും ഇതോടെ സിറിക്സ് ഹെൽത്ത്‌ കെയറിന്റെ ഭാഗമാകും. നിലവിൽ ഉപഭോക്താക്കൾക്ക് സേവനം നൽകിയിരുന്ന ടീമുകൾതന്നെ സേവനം തുടരുമെന്നും കമ്പനി അറിയിച്ചു. മെഡിക്കൽ രംഗത്ത് സമഗ്ര ലൈഫ്‌സൈക്കിൾ സേവനങ്ങൾ നൽകുന്ന ഹെൽത്ത്‌കെയർ ടെക്‌നോളജി മാനേജ്മെന്റ് കമ്പനിയാണ് സൈറിക്സ് ഹെൽത്ത്‌കെയർ. 

ഈ ഏറ്റെടുക്കൽ സൈറിക്സിന്റെ ടോട്ടൽ മെഡ്ടെക് മാനേജ്മെന്റ് സേവനങ്ങൾ കൂടുതൽ വിപുലമാക്കുമെന്ന് സൈറിക്സ് ഹെൽത്ത്‌കെയർ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അജിത് കുമാർ എസ്. പറഞ്ഞു. ആരോഗ്യപരിപാലന സ്ഥാപനങ്ങൾക്ക് കൂടുതൽ വിപുലമായ സിടി, എംആർഐ വൈദഗ്ധ്യം, ഇമേജിങ് സേവനങ്ങൾ, നവീകരണ സൗകര്യങ്ങൾ, സ്പെയർ പാർട്സ് ലഭ്യത എന്നിവ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഇന്ത്യയിലെ മെഡിക്കൽ സാങ്കേതികവിദ്യാ രംഗത്ത് വിശ്വാസം നേടിയ ബ്ലൂ സ്റ്റാർ തുടക്കമിട്ട ബിസിനസ്സിനെ മുന്നോട്ടു നയിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് സൈറിക്സ് ഹെൽത്ത്‌കെയർ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ജോയ് കെ. ജോൺ പറഞ്ഞു. ഈ ഏറ്റെടുക്കൽ മെഡിക്കൽ ഇമേജിങ് വൈദഗ്ധ്യം, സേവനശേഷി, ഉൽപ്പന്ന പോർട്ട്‌ഫോളിയോ എന്നിവയിൽ സൈറിക്സിന്റെ ശേഷി ഗണ്യമായി ശക്തിപ്പെടുത്തുകയും സമഗ്രമായ ടോട്ടൽ മെഡ്ടെക് മാനേജ്മെന്റ് ഇക്കോസിസ്റ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന് വേഗം പകരും- അദ്ദേഹം പറഞ്ഞു.

കൊച്ചി ആസ്ഥാനമായി 2004ൽ 2 പാർട്ണർമാരും 2 ജീവനക്കാരുമായി ആരംഭിച്ച കമ്പനിയിലിപ്പോൾ രാജ്യമെമ്പാടുമായി കമ്പനിയിൽ 1200 ബയോമെഡിക്കൽ എൻജിനീയർമാരും സാങ്കേതികവിദഗ്ധരും ജോലി ചെയ്യുന്നു. 6.5 ലക്ഷത്തിലധികം മെഡിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയും 25,000-ത്തിലധികം ആരോഗ്യപരിപാലന സ്ഥാപനങ്ങൾക്ക് സേവനം നൽകുകയും ചെയ്യുന്നു. ഇന്ത്യയിലെ വളർച്ചയെ തുടർന്ന് യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു.

കേരളത്തിലെ സർക്കാർ ആരോഗ്യസ്ഥാപനങ്ങളുടെ എക്‌സ്‌ക്ലൂസീവ് ബയോമെഡിക്കൽ മെയിന്റനൻസ് പങ്കാളിയായി അഞ്ച് വർഷത്തോളമായി പ്രവർത്തിക്കുന്നു. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്റെ ഭൂരിഭാഗം പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്കും സേവനം നൽകിവരുന്നു. 100% പ്ലേസ്‌മെന്റോടെ ബയോമെഡിക്കൽ എൻജിനീയർമാർക്ക് പരിശീലനം നൽകുന്ന, 100 അക്കാദമിയും കമ്പനി നടത്തുന്നുണ്ട്.

320 കോടി രൂപ വലിപ്പമുള്ള സൈറിക്‌സ് കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി കേരള സംസ്ഥാന സർക്കാരിന്റെ എല്ലാ ആശുപത്രികളുടേയും എക്‌സ്‌ക്ലൂസീവ് ബയോമെഡിക്കൽ മെയ്ന്റനൻസ് പങ്കാളിയാണ്. ഒപ്പം യുപി, ആന്ധ്ര എന്നിവിടങ്ങളിലേയും രാജസ്ഥാനിലെ വലിയൊരു ഭാഗം സർക്കാർ ആരോഗ്യരക്ഷാ കേന്ദ്രങ്ങളുടേയും മൊത്തം 25000 ആശുപത്രികൾക് സേവനമെത്തിക്കുന്നു. ഇസിജി മുതൽ സിടി/എംആർഐ സിസ്റ്റങ്ങൾ വരെയുള്ള ആറര ലക്ഷം ഉപകരണങ്ങളുടെ മെയ്ന്റനൻസ് നടത്തുന്നു.