കൊച്ചി: ഡോ. ആസാദ് മൂപ്പനും കുടുംബത്തിനും കീഴിലുള്ള യൂണിയൻ (മൗറീഷ്യസ്) ഹോൾഡിങ്സ് ലിമിറ്റഡ്, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിന്റെ 46.09 ലക്ഷം ഈക്വിറ്റി ഓഹരികൾ ടിപിജിയുടെ സെന്റല്ല മൗറീഷ്യസ് ഹോൾഡിങ്സ് ലിമിറ്റഡിൽ നിന്നും സ്വന്തമാക്കി. കമ്പനിയുടെ പെയ്ഡ്-അപ്പ് ഈക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ ഏകദേശം 0.57% വരുമിത്. ഇതോടെ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിൽ മൂപ്പൻ കുടുംബത്തിന്റെ ആകെ ഓഹരി പങ്കാളിത്തം 24.58% ആയി ഉയർന്നു.

To advertise here,

2026 സെപ്റ്റംബർ 2-ന് നടന്ന ഇടപാടിൽ, ഓഹരിയൊന്നിന് 760 രൂപ നിരക്കിൽ ഏകദേശം 350.34 കോടിയുടെ ആകെ തുകയ്ക്കാണ് ഓഹരികൾ വാങ്ങിയത്.